റിലീസിന് മുന്നോടിയായി സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ‘സ്പ്രിംഗ്’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട ‘കണ്ണാടി പെണ്ണേ” എന്ന ഗാനം ഉപയോഗിച്ച് റീല്‍ ചെയ്യുതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ക്യാഷ് പ്രൈസ് നേടാനാകും. ഏറ്റവും കൂടുതല്‍ റീച്ച് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും. യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാല്‍ നാരായണന് രചനയും സംവിധാനവും ചെയ്യുന്നു. ഉണ്ണി ലാലു, പൂജിത മേനോന്, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്, വിനീത് തട്ടില്‍, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 30നാണ് റിലീസ്.
