മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം.
മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എസ്ഐടിയുടെ ചോദ്യം ചെയ്യൽ തുടങ്ങുന്നു
