അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ന്റെ ആദ്യഗാനം വാഴ്വേ മായം.. റിലീസ് ചെയ്തു. സംഗീതം: ക്രിസ്റ്റോ സേവ്യര്‍. രചന: വിനായക് ശശികുമാര്‍. ആലാപനം: ശ്രീനാഥ് ഭാസി, മമ്ത മോഹന്‍ദാസ്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമാണ് എത്തുന്നത് എന്നാണ് സൂചന. ഡുഎക്‌സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ ആദ്യഗാനം
