മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പര്‍ 9’-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: കൈലാസ് മേനോന്, ശങ്കര്‍ ശര്‍മ്മ, ഗാനരചന: ബി. കെ. ഹരിനാരായണന്, പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ.
ജഗദീഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു
