അമേരിക്കയിലെ ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ സെല്ലെനെയും ഇന്ത്യയുടെ യുപിഐ സംവിധാനത്തെയും ബന്ധിപ്പിക്കുന്ന സംവിധാനം ഒരുങ്ങുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ പദ്ധതി വിജയകരമായി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പായാല്‍ സെല്ലെ ഉപയോഗിക്കുന്ന അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നുതന്നെ ഇന്ത്യയിലേക്ക് പണം അയയ്ക്കാം. പ്രാരംഭ സേവനം 2026 ല്‍ തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നാണ്. യുഎഇ 19.2 ശതമാനവുമായി രണ്ടാം സ്ഥാനത്തും. നിലവില്‍ 11 വിദേശ രാജ്യങ്ങളില്‍ യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. യുഎഇ, ഫ്രാന്‍സ്, ഭൂട്ടാന്, ശ്രലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാല്ദ്വീവ്സ് എന്നിവയാണവ.
