w 412h 232croprect 0x0x1280x720imgid 01m1pa1zjc3betj264rc98gkryimgname delhi rain 1788528885324

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *