ലോകസാഹിത്യത്തിലെ ഇതിഹാസങ്ങള്‍ കുരുന്നുകള്‍ക്കായി ഒരുക്കിയ മാന്ത്രികലോകം! ഓസ്കാര്‍ വൈല്‍ഡ്, ചാള്‍സ് ഡിക്കന്‍സ്, ഗ്രിം ബ്രദേഴ്സ്, ലൂയിസ മേ ആല്കോട്ട്, ബിയാട്രിക്സ് പോട്ടര്‍, ഹാന്‍സ് ക്രിസ്ത്യന്‍ ആന്ഡേഴ്സണ്, ഈസോപ്പ്, ലിയോ ടോള്‍സ്റ്റോയ്, മാക്സിം ഗോര്‍ക്കി, ആന്റണ്‍ ചെഖോവ്… ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച അനശ്വര കഥകളുടെ അപൂര്‍വ്വ സമാഹാരം. കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദവും നന്മയും വിവേകവും നിറയ്ക്കുന്ന ഈ കഥാലോകം നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കും. തലമുറകളെ ത്രസിപ്പിച്ച ഈ ലോകോത്തര രചനകള്‍ ഏതു പ്രായത്തിലുള്ള വായനക്കാര്‍ക്കും ഒരു വിരുന്നാണ്. ‘മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും’. വിവര്‍ത്തനം – സത്യന് കല്ലുരുട്ടി. പ്രവ്ധ ബുക്സ്. വില 209 രൂപ.
