ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ഓപ്പറേഷന് ത്രാള്‍’ലെ ആദ്യ ഗാനമാണ് ‘ജയ് ഹോ’. ‘ധുരന്ധര്‍’ സിനിമയിലെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ സുധീര്‍ യദുവന്‍ഷിയാണ് ഗാനാലാപനം. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആര്. റഹ്മാന്റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരില്‍ ‘ഓപ്പറേഷന് ത്രാള്‍’ലൂടെ ഒരു പുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇര്‍ഷാദ് ദലാല്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന രതീഷ് വേഗ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന് തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
‘ഓപ്പറേഷന് ത്രാള്‍’ ചിത്രത്തിലെ ആദ്യ ഗാനം
