വെറുമൊരു ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും 50 ബ്രാന്റുകളുടെ സാമ്രാജ്യത്തിലേക്ക്…. അവിടെ നിന്നും ഒറ്റയടിക്ക് ഒരു കോടി രൂപയുടെ കടക്കണിയിലേക്കും ആത്മഹത്യയുടെ വക്കിലേക്കും. ഇതൊരു സാധാരണ കഥയല്ല. ചോരയും കണ്ണീരും വീണ ഒരു യഥാര്‍ത്ഥ അതിജീവനത്തിന്റെ ചരിത്രമാണ്. വെറുമൊരു ആംബുലന്‍സിന്റെ സ്റ്റിയറിങ്ങില്‍ നിന്നും സ്വന്തം വിധിയെ തിരുത്തി എഴുതി, അസാധാരണമായ ജീവിതം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരന്റെ മാസ്റ്റര്‍പ്ലാനാണ് ഈ പുസ്തകം. ജീവിതം എവിടെ തുടങ്ങി എന്നതോ എങ്ങനെ പോയി എന്നതോ ഒരു പ്രശ്നമേയല്ല. അത് എവിടെ എത്തി നില്ക്കുന്നു എന്നതാണ് കാര്യം. നിങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന ഒരു വിദ്യാര്‍ത്ഥിയാണോ? അതോ ശരാശരി ജീവിതം മടുത്തു ഒരു മാറ്റം ആഗ്രഹിക്കുന്ന ആളാണോ ? എങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ്. ‘ദി റിച്ച് ആംബുലന്‍സ് ഡ്രൈവര്‍’. അലന് വി.എല്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 379 രൂപ.
ദി റിച്ച് ആംബുലന്‍സ് ഡ്രൈവര്‍
