വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എഎപി എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത കുറ്റപ്പെടുത്തി. നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്. സ്ത്രീകൾ അപേക്ഷകളുമായി വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണം” എന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.
എഎപി എംഎൽഎക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി
