കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകളും ഏർപ്പെടുത്തും. യാത്രാ ടിക്കറ്റുകൾ www.keralartc.com വെബ്സൈറ്റിലൂടെയും എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്പ് വഴിയും എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും.
കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു
