കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി മന്ത്രി എൻ ഷംസുദ്ദീന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം
