5 13

പള്‍സര്‍ എന്‍160 എസ്, പള്‍സര്‍ എന്‍160 എസ്എസ് എന്നീ രണ്ട് പുതിയ ബൈക്കുകള്‍ വിപണിയിലെത്തി. 1,33,511 രൂപയാണ് പള്‍സര്‍ എന്‍160 എസിന്. കൂടുതല്‍ ഫീച്ചറുകളുള്ള പള്‍സര്‍ എന്‍160 എസ്എസിന് 1,42,585 രൂപയാണ് വില. പുതിയ ഫോര്‍ വാല്‍വ് എന്‍ജിന്‍, ഇലക്ട്രോണിക് ത്രോട്ടില്‍, വലിയ ഫ്രണ്ട് ഫോര്‍ക്കുകള്‍, മികച്ച ഇലക്ട്രോണിക് പാക്കേജുകള്‍ എന്നിവയാണ് പുതിയ എന്‍ 160 സീരീസ് ബൈക്കുകളെ വ്യത്യസ്തമാക്കുന്നത്. ഇരു മോഡലുകളിലും പുതുതായി വികസിപ്പിച്ച 164.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9,500 ആര്‍പിഎമ്മില്‍ 18 ബിഎച്ച്പി കരുത്തും 8000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ബൈക്കിന് 4.5 സെക്കന്‍ഡ് മതി. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ് മാറ്റമില്ലാതെ തുടരുന്നു. ഉയര്‍ന്ന ഗിയറുകളില്‍ പോലും ക്ലച്ച് ഇടയ്ക്കിടെ ഉപയോഗിക്കാതെയും ഗിയര്‍ മാറ്റാതെയും കുറഞ്ഞ വേഗത്തില്‍ സുരക്ഷിതമായി പോകാന്‍ സഹായിക്കുന്ന ക്രൗള്‍ സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. 230 എംഎം റിയര്‍ ഡിസ്‌ക് ആണ് മറ്റൊരു പ്രത്യേകത.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *