പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അത്യാധുനിക രൂപത്തില്‍ പുതിയ ഹൈലക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 31.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില. 500 കിലോഗ്രാം വരെ ഭാരം കയറ്റാന്‍ കഴിയുന്ന കാര്‍ഗോ ബെഡ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഇമോഷണല്‍ റെഡ്, ആഷ്, സൂപ്പര്‍ വൈറ്റ്, സള്‍ഫര്‍ മെറ്റാലിക്, പ്ലാറ്റിനം പേള്‍ വൈറ്റ് മെറ്റാലിക് എന്നി കളര്‍ ഓപ്ഷനുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 2.8 ലിറ്റര്‍ എന്ജിന് 201 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ജിഎക്സ്, വിഎക്സ് എന്നിവയാണ് ലഭ്യമായ വേരിയന്റുകള്‍. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, പുതുക്കിയ സസ്പെന്ഷന് ട്യൂണിങ്, മള്‍ട്ടി ടെറൈന്‍ സെലക്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
