വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശി നീഷ്മ ആണ് അറസ്റ്റിലായത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്.
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
