സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതല്‍ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ആ അര്‍ത്ഥത്തില്‍ ഈ കഥകള്‍ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മകളെയും വിസ്മൃതിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളില്‍ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകള്‍ വായിച്ചുകഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍ ചില മനുഷ്യരും ചില ദൃശ്യങ്ങളും ചില ചോദ്യങ്ങളും ബാക്കി നില്ക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും. ‘വെയിലിലേക്ക് വളരുന്ന വേരുകള്‍’. സി വിനോദ്. കൈരളി ബുക്സ്. വില 190 രൂപ.
