ഇന്ത്യയിലെ ഡോക്ടര്‍മാര്‍ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടര്‍മാരും തൊഴില്‍മേഖലയിലെ ആവശ്യങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യന് ഓഫ് ദി ഫ്യൂച്ചര്‍ 2026-ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യമേഖലയില്‍ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ സജ്ജമായിട്ടില്ലാത്ത ഡോക്ടര്‍മാരും നിരവധിയുണ്ടെന്ന് പഠനം പറയുന്നു. ഏകദേശം 75% പേര് രോഗികളുടെ പരിചരണം മെച്ചപ്പെടുത്താന്‍ എഐ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. എഐയിലൂടെ ഇതിനകം തന്നെ നല്ല മാറ്റം വന്നുവെന്ന് 50 ശതമാനം പേര് വിശ്വസിക്കുന്നു. ആരോഗ്യമേഖലയിലെ 49 ശതമാനം പേര് എഐയെ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നവരാണ്. 34 ശതമാനം പേര് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ടൂളുകള്‍ ദിനേന ഉപയോഗിക്കുന്നുണ്ട്. 56 ശതമാനം പേര് ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കാനും തൊഴിലിടം സുഗമമാക്കാനും എഐ ഉപയോഗിക്കുന്നവരാണ്. അടുത്ത അഞ്ചു മുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ എഐ സുപ്രധാന സ്ഥാനം വഹിക്കുമെന്ന് 80 ശതമാനം പേര് വിശ്വസിക്കുന്നു. രോഗീപരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും കണ്‍സള്‍ട്ടേഷനുകള്‍ക്കും എഐ സഹായകമാകുമെന്ന് പകുതിയിലേറെ പേരും കരുതുന്നുണ്ട്.
ഇന്ത്യയിലെ ഡോക്ടര്‍മാരും എഐ ഉപയോഗിക്കുന്നു
