Screenshot 20260718 134017

പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം.

‎

‎സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി സുപ്രീംകോടതി റദ്ദാക്കി.

‎

‎വഖഫ് ബോർഡ് കേസുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിനെ വിമർശിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടത് സർക്കാരാണ്, ഇടത് സർക്കാർ വഖഫ് ബോർഡ്‌ രൂപീകരിച്ചത് വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു അത് പരിശോധിക്കാം എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‎

‎പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

‎

‎കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി. പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കും, എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഉത്തരം മേഖല ഐജി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

‎

‎പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി എംബി രാജേഷ് വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

‎

‎വിഎസ് അച്യുതാനന്ദൻ്റെ ചരമവാർഷിക ദിനത്തിൽ ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

‎

‎വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വി എസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി എസ് അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു.

‎

‎വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാത്തിനും വേണ്ടി അവസാനം വരെ പോരടിച്ചയാളാണ് വി എസെന്നും അദ്ദേഹം പറഞ്ഞു.

‎

‎അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്നും ഇടുങ്ങിയ ചിന്താഗതിയാണെന്നും മുൻ മന്ത്രിഎംബി രാജേഷ്. ആളുകൾ പൊതിച്ചോർ വാങ്ങി കഴിക്കുന്നത് ആര് നൽകുവെന്ന് നോക്കിയിട്ടല്ല. ഡിവൈഎഫ്ഐ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

‎

‎പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു.

‎

‎ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റും.

‎

‎ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തി.

‎

‎ഉക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ച കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം.

‎

‎

‎

‎പാർലമെന്റ് സമ്മേളനത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവും പ്രത്യേക കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പ്രതിപക്ഷ ബഹളം കാരണം സഭ നിർത്തിവെച്ച വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ മൂവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

‎

‎സിന്ധു നദീജല കരാറിൽ നിലപാട് ശക്തമാക്കി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിലെ രൂപത്തിൽ കരാർ ഒരിക്കലും തുടരാനാകില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിന് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

‎

‎കോക്റോച്ച് ജനതാ പാർട്ടിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. സിജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, ഇന്നലെ നടന്നത് അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ നിലപാട്.

‎

‎നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഉടൻ പുനപരീക്ഷ നടത്തി വേഗം തന്നെ ഫലം പ്രഖ്യാപിച്ചെന്നും മോദി പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‎

‎ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ (NPA) വനിതാ ഐപിഎസ് ട്രെയിനിയെ സഹബാച്ച്‌മേറ്റ് ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ അത്താപൂർ പോലീസ് കേസെടുത്തു.

‎

‎സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ മരിച്ചു. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

‎

‎ഹമാസ് തലപ്പത്ത് ഖലീൽ അൽ-ഹയ്യയെ നിയമിച്ചു. ഇസ്രായേൽ സൈന്യം വധിച്ച യഹ്യ സിൻവാറിന് പകരമാണ് ഖലീൽ അൽ-ഹയ്യയെ തങ്ങളുടെ പുതിയ നേതാവായി ഹമാസ് പ്രഖ്യാപിച്ചത്. മുമ്പ് പലസ്തീൻ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനും അഞ്ചംഗ കൗൺസിലിലെ അംഗവുമായിരുന്നു അൽ-ഹയ്യ.

‎

‎ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അര്‍ജന്റീന ടീമിന് നാട്ടില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പ്. ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് ആവേശകരമായ സ്വീകരണം നല്‍കിയത്.

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *