ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ മത്സരങ്ങള്‍ ശക്തമാകുന്നതിനിടെ, കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെര്‍ഫോമന്‍സ് ഇ-സ്കൂട്ടര്‍ അവതരിപ്പിച്ചു. കീവേ ഹൈപ്പവോള്‍ട്ട്-ആര് എന്ന പേരിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി സ്കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 5,000 രൂപ നല്കി ബുക്കിംഗ് ചെയ്യാനും സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് പ്രധാന ആകര്‍ഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ മാപ്പ് പിന്തുണ എന്നിവയും ഇതിലുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ 16 ബിഎച്പി പവര്‍ നല്കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ കരുത്ത്. വെറും 2.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാം. പരമാവധി വേഗത മണിക്കൂറില്‍ 115 കിലോമീറ്ററാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റല്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
ഇ-സ്കൂട്ടര്‍ അവതരിപ്പിച്ച് കീവേ ഇന്ത്യ
