നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.നികുതി വർദ്ധിപ്പിക്കാതെ നെറ്റ് വർക്ക് കൂട്ടി ഖജനാവ് നിറയ്ക്കാനാണ് ശ്രമമെന്നും പോർട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ സി പക്ഷത്തിന്റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസി ശക്തമായ നിലപാട് എടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്നലെ അദാനിക്ക് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ പ്രതികരണവുമായി സ്ഥലം എംപി ശശി തരൂർ. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.തുറമുഖത്തിൻ്റെ വളർച്ച ആവശ്യമാണെന്നും എന്നാൽ, നിയമങ്ങൾ പാലിച്ചു വേണമെന്നും പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്നും തരൂർ വ്യക്തമാക്കി.
ബംഗാൾ, പസഫിക് ഉൾക്കടലുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മദ്യ നയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമർശനമുന്നയിച്ച് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ’ ഒരു മാസം പിന്നിട്ടതിന് പിന്നാലെ, പെരുമ്പാവൂരിൽ ലഹരി മാഫിയക്കെതിരെ ‘തൂഫാൻ ജാഗരൺ’ എന്ന പേരിൽ ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. ബഹുജന റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, വിവിധ വിഭാഗങ്ങളുമായുള്ള സംവാദം എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നൽകിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്.വി. ബാബുവിനെതിരെ കേസ്. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
ഓപ്പറേഷൻ തൂഫാൻ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മുൻ മന്ത്രി കെ ടി ജലീൽ മുസ്ലിം ലീഗിലെ കടുത്ത കുടുംബവാഴ്ചയ്ക്കും സാധാരണ പ്രവർത്തകരോടുള്ള അവഗണനയ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചു. നേതാക്കളുടെ മക്കൾക്ക് മാത്രം നേട്ടങ്ങൾ ലഭിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന എംഎസ്എഫ് നേതാവിൻ്റെയും മഞ്ചേശ്വരം എംഎൽഎയുടെയും അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കൊല്ലം സ്വദേശിയായ വിപഞ്ജികയും മകളും ഷാർജയിൽ മരിച്ചിട്ട് ഒരുവർഷമാകുന്നു. സംഭവത്തിൽ കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ മുഖ്യമന്ത്രിയെ സമീപിക്കാൻ കുടുംബം ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് വിപഞ്ചികയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്തെ ഏക പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്, കണക്കുകൾ നിരത്തയായിരുന്നു പി പി സുമോദ് എംഎൽഎയുടെ മറുപടി.
കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം.
എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു.
അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരോട് അഞ്ച് കാര്യങ്ങൾ പ്രതിജ്ഞയെടുക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിന് തുടക്കമായതിനിടെ ആണ് മോദിയുടെ അഭ്യർത്ഥന. അമർനാഥ് യാത്രയിൽ പങ്കെടുക്കുക എന്നത് അത്യന്തം മഹത്തായ ഭാഗ്യമാണെന്ന് മോദി പറഞ്ഞു.
ബിജെപി വിട്ട് വി ദ ലീഡേഴ്സ് എന്ന രാഷ്ട്രീയ മൂവ്മെൻ്റിന് തുടക്കമിട്ട അണ്ണാമലൈ ആദ്യ സമ്മേളനത്തിന് ഒരുങ്ങുന്നു. പൊള്ളാച്ചിൽ ജൂലൈ 12ന് വൈകുന്നേരം നാലുമണിക്കാണ് സമ്മേളനം നടക്കുക. ‘ലഹരിമുക്ത പൊള്ളാച്ചി ബോധവൽകരണ സമ്മേളനം’ എന്ന പേരിലാണ് പരിപാടി.
ഇന്ത്യൻ നാവികൻ്റെ മരണത്തിൽ വെനിസ്വേലൻ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. കാരക്കാസിലെ ഇന്ത്യൻ എംബസി ആണ് നാവികൻ്റെ ആന്തരികാവയവങ്ങൾ കാണാതായതിൽ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് സൗജന്യ വസ്ത്ര വിതരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ. മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്കായി 300 കോടി രൂപ വകയിരുത്തി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. സ്വകാര്യ കമ്പനിയായ നയാര എനർജി വില കുറച്ചെങ്കിലും, സർക്കാർ രണ്ടാഴ്ചത്തേക്ക് വിലവർധന പിൻവലിച്ചേക്കില്ലെന്നാണ് സൂചന.
ഹിന്ദു വിവാഹ നിയമപ്രകാരമുള്ള പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ വെറും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുക്കളുടെ വിവാഹം റജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം സാധുതയുള്ളതാവില്ല. ആചാരങ്ങൾ കൂടി പാലിക്കണം. പാരമ്പര്യ ചടങ്ങുകൾ ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും സഹായകമാകുന്നതു കൂടിയാണെന്ന് കോടതി പറഞ്ഞു.
പശ്ചിമേഷ്യയെ വീണ്ടുമൊരു വൻ യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടായിരുന്ന ഞെട്ടിക്കുന്ന കൊലപാതക ഗൂഡാലോചനകളുടെ വിവരങ്ങൾ പുറത്ത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്.
അയോധ്യ കൊള്ളയിൽ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ സംഭാവന കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ച് പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കാണിക്ക എണ്ണുന്നതിന് ട്രസ്റ്റ് നിയോഗിച്ചത് അൻപത് പേരെയാണെന്നും എസ്ബിഐയാണ് റിക്രൂട്ട് ചെയ്യേണ്ടവരുടെ പട്ടിക നൽകിയതെന്ന് സ്വകാര്യ ഏജൻസി വ്യക്തമാക്കി.
140 ടണ്ണോളം ഭാരമുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ടുദിവസം, ഒടുവിൽ നൂറുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിരികെ ജീവിതത്തിലേക്ക്. ഇരട്ടഭൂകമ്പം വൻ നാശംവിതച്ച വെനസ്വേലയിലാണ് അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ എട്ടുദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്നയാളെ രക്ഷിച്ചത്.
മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിൽ എത്തിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശത്തിലായിരുന്നു അറസ്റ്റ്. മുൻ മന്ത്രി ആയിരുന്നു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഉത്തർപ്രദേശിൽ കഴിഞ്ഞയാഴ്ചയുണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിയന്ത്രണംവിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.
ഇറാനും അമേരിക്കയും മധ്യസ്ഥർ മുഖാന്തരം ഖത്തറിലെ ദോഹയിൽ നടത്തിയ അന്തിമ സമാധാനക്കരാർ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. പ്രധാന മധ്യസ്ഥരാജ്യമായ പാകിസ്ഥാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കം മുഖ്യവിഷയമാക്കിയായിരുന്നു ചർച്ച. ഹോർമുസിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ പറഞ്ഞു.
ഇന്തോനേഷ്യയില്‍ ടിക്ടോക് ലൈവ് സ്ട്രീമിംഗിനിടെ ചുംബിച്ചതിന് യുവ ദമ്പതികളെ ഇസ്ലാമിക് ശരീഅത്ത് കോടതി ശിക്ഷിച്ചു. വിവാഹിതരാകാതെ പൊതുമധ്യത്തിൽ അടുപ്പം കാണിച്ചതിലൂടെ ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിനാണ് 22 വയസ്സുകാരനായ യുവാവിനും 25 വയസ്സുകാരിയായ യുവതിക്കും 21 ചാട്ടവാറടികൾ വീതം ശിക്ഷ ലഭിച്ചത്.
ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽനിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പിതാവിൻ്റെ സംസ്കാര ചടങ്ങിൽനിന്ന് മുജ്തബ ഖമനെയി വിട്ടുനിൽക്കുക.
പശ്ചിമേഷ്യയെ വീണ്ടുമൊരു വൻ യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടായിരുന്ന ഞെട്ടിക്കുന്ന കൊലപാതക ഗൂഡാലോചനകളുടെ വിവരങ്ങൾ പുറത്ത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്.
സഞ്ജു സാംസണിന്റെ ബാറ്റിംഗിലെ വലിയ പിഴവ് ചൂണ്ടിക്കാട്ടി മുന്‍ താരം ഇര്ഫാന് പത്താൻ. ടീം മാനേജ്മെന്റ് ഇപ്പോഴും സഞ്ജുവിന് പിന്തുണ നൽകുന്നുണ്ടെങ്കിലും, തുടര്‍ച്ചയായി സഞ്ജു പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഏറിവരുന്ന പശ്ചാത്തലത്തിലാണ് ഇര്ഫാന് പത്താന്റെ പ്രതികരണം.
ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.
ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ നായകൻ.ക്രൊയേഷ്യക്കെതിരായ 2-1ന്റെ നാടകീയ ജയത്തിന് ശേഷം കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ റൊണാൾഡോ സഹോദരിയുടെ പ്രസ്താവന തള്ളി.
