വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ചത് ധന ബില്ലിൽ ഉൾപ്പെടുത്തിയത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനെന്ന് പിണറായി വിജയൻ. സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ വില്പനക്ക് സർക്കാർ അനുമതി വേണ്ട. അങ്ങനെയെങ്കിൽ പിന്നെ യുഡിഎഫ് ചർച്ചക്ക് പ്രസക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി. ഉയർന്ന ഉപഭോഗവും എൽ നിനോ പ്രതിഭാസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൺസൂൺ ശക്തിപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
യു ഡി എഫിന്റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. സി പി എമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച അദ്ദേഹം, കോർപ്പറേഷൻ ഭരണസമിതിയുടെ നേട്ടങ്ങൾ എടുത്തുപറയുകയും പ്രതിപക്ഷ നീക്കങ്ങളെ നേരിടുമെന്ന് വ്യക്തമാക്കുകയും ചെയ്തു
തിരുവനന്തപുരം മേയർ വി വി രാജേഷ്, യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെയും കെ എസ് ശബരീനാഥനെയും പരിഹസിച്ചതിന് ഫേസ്ബുക്കിലൂടെ അതേ നാണയത്തിൽ മറുപടി നൽകി ശബരീനാഥൻ. മേയറുടെ കോമഡി ബോറായിപ്പോയെന്നും നഗരസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ എന്തായെന്നും ശബരി ചോദിച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി. ഗീനാകുമാരിയെ ജില്ലാ പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി മുഖ്യമന്ത്രി വി. ഡി സതീശൻ ഉത്തരവിട്ടു. അഡി. ഗവ. പ്ലീഡർ എ.ആർ ഷാജിക്കാണ് പകരം ചുമതല. മറ്റൊരു നിയമനം നടക്കുന്നതുവരെ താൽക്കാലിക ചുമതലയാണ് നൽകിയത്.
മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവിൽ ജില്ലാ ഗവ. പ്ലീഡർ ആയിരുന്നു സന്തോഷ് കുമാർ. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്.
കേന്ദ്ര സർക്കാർ പദ്ധതികളായ പിഎംഎവൈ, പിഎം ശ്രീ എന്നിവയോടുള്ള മന്ത്രിമാരായ ഷാജിയുടെയും ഷംസുദ്ദീന്റെയും നിലപാടുകളെ മുൻ മന്ത്രി കെ ടി ജലീൽ നിശിതമായി വിമർശിച്ചു. ലീഗ് നേതാക്കൾക്കെതിരായ ഇഡി അന്വേഷണങ്ങളിലെ ഭയമാണ് ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നും, ഇത് അഭിമാനബോധമുള്ളവരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. മൂന്നാം അലോട്ട്മെൻ്റിൽ ഉൾപ്പെട്ടവർ ജൂൺ 29ന് രാവിലെ 11 മണിമുതൽ പ്രവേശനം നേടണം.
ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. ഭർത്താവിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആരതിയുടെ ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നു.
മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
പിറവം പുഴയിൽ നിന്നും പായിപ്ര സ്വദേശിനി വിജിയുടെയും രണ്ട് വയസുള്ള ആൺ കുഞ്ഞിൻ്റെയും മൃതദേഹം രണ്ട് ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ ഭർത്താവ് നാരായണന്റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹന്ന മോളുടെ മൃതദേഹവും ലഭിച്ചത്.
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ് അധികൃതര്‍. താമരശ്ശേരി ചമല്‍ ഭാഗത്ത് നിന്ന് 110 ലിറ്റര്‍ ചാരായം പിടികൂടി. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ കുപ്പിക്ക് സമാനമായ 220 കുപ്പികളിലായി നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്
പാകിസ്ഥാനിലെ കറാച്ചിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം, സ്വന്തം കാര്യം നോക്കണമെന്നും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.
മുംബൈയിലെ മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന എലിവിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്ത ഫയ്യാസ് പ്രേംജിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ കൊല്ലാൻ ലക്ഷ്യമിട്ട ഇയാൾ, ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് സഹായം തേടിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷ കാലത്ത് ചെലവ് നിയന്ത്രിക്കാനായി താന്‍ നല്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ ആവേശ പൂര്‍വം ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് നല്ല പ്രതികരണം കിട്ടിയെന്നും, അക്കാര്യം കത്ത് മുഖേനെ തന്നെ അറിയിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 135 -ാമത്തെ എപ്പിസോഡില്‍ പ്രധാനമന്ത്രി അറിയിച്ചു.
അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ നാല് വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങൾ തേടിയ അന്വേഷണ സംഘം ആഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
അയോധ്യ ക്ഷേത്രക്കൊള്ള വിവാദത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് എസ്പിയുടേതെന്ന് യോഗി ആരോപിച്ചപ്പോൾ, വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്ന് അഖിലേഷ് തിരിച്ചടിച്ചു
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം മുഴുവൻ സമയ ജോലിയായി കാണണമെന്ന് ശർമിഷ്ഠ മുഖർജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽനിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്ന രാഹുലിൻ്റെ പ്രവണതയ്ക്കെതിരെയാണ് ശർമിഷ്ഠ മുഖർജിയുടെ വിമർശനം.
ദില്ലിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോകോൾ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് കേരള ഹൗസ് സ്ഥിരീകരിച്ചു. വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പിഴവുണ്ടായെന്നും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അഡിഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് അറിയിച്ചു
പൊതുപരിപാടിക്കെത്തിയ കോൺഗ്രസ് എംഎൽഎക്ക് നേരേ പ്രതിഷേധവും ചെരിപ്പേറും. ചിക്കബല്ലാപുർ എംഎൽഎയായ പ്രദീപ് ഈശ്വറിന് നേരേയാണ് ജെഡിഎസ് പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. ശനിയാഴ്ച കെംപെഗൗഡ ജയന്തി ദിനത്തിൽ ചിക്കബല്ലാപുരിലെ കന്നഡ ഭവനിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
സൗദി അറേബ്യയിൽ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടർ തകർന്നുവീണ് വൻ അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന 14 പേരും കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
പ്രമുഖ മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉഗാണ്ടൻ സൈനിക മേധാവിയുടെ നിർദേശം. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സൈനിക മേധാവി മുഹൂസി കൈനെരുഗാബ എക്സിലൂടെ നിർദേശം നൽകിയത്.
യെമനിലെ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വീടിനുള്ളിൽ ഒരുമിച്ചിരിക്കുകയായിരുന്ന മാതാപിതാക്കളും മൂന്ന് മക്കളുമാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ മൊബൈൽ ടവറാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി ഇറാൻ ബഹ്റൈനും കുവൈത്തിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ പ്രതിരോധ സേന മിക്ക ആക്രമണങ്ങളെയും തകർത്തുവെങ്കിലും, മുഹറഖിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ ലഭിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് അംഗീകാരം. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. ഹാരി ടെക്റ്ററുടെ അര്‍ധസെഞ്ചുറിയില്‍ അയര്‍ലന്‍ഡ് മികച്ച സ്കോര്‍ നേടിയപ്പോള്‍, മറുപടി ബാറ്റിംഗില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്തായി. പ്രിന്‍സ് യാദവ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
