രാജ്യത്തെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ നേട്ടം. ആഗസ്റ്റില്‍ 18 മാസത്തെ താഴ്ചയായ നെഗറ്റീവ് 0.7 ശതമാനമായിരുന്ന വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച സെപ്തംബറില്‍ പോസിറ്റീവ് 3.1 ശതമാനമായി. ഉല്‍പാദനം, ഖനനം, ഊര്‍ജ മേഖലകള്‍ കൈവരിച്ച വളര്‍ച്ചയാണ് കാരണം. ഓഗസ്റ്റില്‍ വളര്‍ച്ചയില്‍ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉല്‍പാദന രംഗം 1.8 ശതമാനം, ഊര്‍ജ മേഖല 11.6 ശതമാനം നേട്ടം ഉണ്ടാക്കി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ വളര്‍ച്ച 7 ശതമാനം. 2021-2022 ഇതേ കാലയളവില്‍ ഇത് 23.8 ശതമാനമായിരുന്നു. സാമ്പത്തികവിദഗ്ദ്ധര്‍ ഇക്കുറി സെപ്തംബറില്‍ പ്രതീക്ഷച്ചിരുന്ന ഐ.ഐ.പി വളര്‍ച്ച 2.3 ശതമാനം വരെയായിരുന്നു. ആഗസ്റ്റില്‍ 1.4 ശതമാനം വളര്‍ച്ച വൈദ്യുതോത്പാദനം 11.6 ശതമാനത്തിലേക്കും ഖനനം നെഗറ്റീവ് 3.9 ശതമാനത്തില്‍ നിന്ന് പോസിറ്റീവ് 4.6 ശതമാനത്തിലേക്കും മുന്നേറിയതാണ് സെപ്തംബറില്‍ കരുത്തായത്.