കൊഴുപ്പ് മാത്രമല്ല, വിട്ടുമാറാത്ത ശരീര വീക്കവും തടി കൂടാന്‍ കാരണമാകും. അത് പലപ്പോഴും നമ്മള്‍ അവഗണിക്കാറുണ്ട്. ശരീരവീക്കം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. മുറിവുകള്‍, അണുബാധ, വിഷാംശങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം തുടരുന്ന ക്രോണിക് ഇന്‍ഫ്‌ലമേഷന്‍ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, സന്ധിവാതം, ചില കാന്‍സറുകള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ശരീരവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. ശുദ്ധമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍, കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ഇഞ്ചി, തക്കാളി, ഒലീവ് ഓയില്‍, വെളുത്തുള്ളി, ഗ്രീന്‍ ടീ, സാല്‍മണ്‍, മത്തി, ചീര, മുരിങ്ങയില, പാലക് ചീര, ബ്ലൂബെറി, സ്‌ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറച്ച് ഇന്‍ഫ്‌ലമേഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ വീക്കം പലപ്പോഴും പുറത്തുകാണിക്കാത്ത ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ ദീര്‍ഘകാലം തുടരുന്ന ഇന്‍ഫ്‌ലമേഷന്‍ ഗുരുതര രോഗങ്ങള്‍ക്ക് വഴിവെക്കാം. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുകയും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ ശരീരാരോഗ്യം മെച്ചപ്പെടുത്താനും വീക്കം നിയന്ത്രിക്കാനും സാധിക്കും.
വിട്ടുമാറാത്ത ശരീര വീക്കവും തടി കൂടാന്‍ കാരണമാകും
