മനുഷ്യമസ്തിഷ്കവും ആത്മീയാനുഭവങ്ങളും തമ്മിലുള്ള അതിസൂക്ഷ്മമായ ബന്ധങ്ങളെ അന്വേഷിക്കുന്ന പുത്തന്‍ ശാസ്ത്രമേഖലയായ ന്യൂറോതിയോളജിയെ മലയാളത്തിലേക്ക് ഗൗരവത്തോടെ പരിചയപ്പെടുത്തുന്ന കൃതി. മതം, ദൈവം, ആത്മാവ്, ധ്യാനം, വിശ്വാസം തുടങ്ങിയ ആശയങ്ങള്‍ മനുഷ്യരുടെ മസ്തിഷ്കപ്രവര്‍ത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആധുനിക ന്യൂറോസയന്‍സിന്റെയും ദൈവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ഈ പുസ്തകം ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള പരമ്പരാഗതവൈരുദ്ധ്യങ്ങളെ പുതിയ സംവാദങ്ങളിലേക്കു നയിക്കുന്നു. ആന്‍ഡ്രൂ ന്യൂബെര്‍ഗ് അടക്കമുള്ള ഗവേഷകരുടെ പഠനങ്ങളെ ആസ്പദമാക്കി മതാനുഭവങ്ങളുടെ മാനസിക-ശാരീരിക സങ്കീര്‍ണ്ണതകളെ അന്വേഷിക്കുന്ന ഈ കൃതി മലയാളത്തിലെ അറിവുമേഖലയ്ക്ക് പുതിയൊരു ദിശാബോധമാവുന്നു. ‘ന്യൂറോതിയോളജി’. പ്രിന്‍സ് പാങ്ങാടന്‍. മാതൃഭൂമി. വില 221 രൂപ.
