എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു. എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം. ‘കോവിലന്‍’. മാതൃഭൂമി. വില 331 രൂപ.
