Screenshot 20260520 133210

‎മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

‎

‎സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. സർജറിക്ക് ആവശ്യമായ ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.

‎

‎അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു.  പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.

‎

‎മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി ദുരൂഹമെന്ന് എഎ റഹീം എംപി. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടൽ ദുരൂഹമായിരുന്നുവെന്നും റഹീം പറഞ്ഞു.

‎

‎സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിലെ കുടുംബങ്ങളെ സന്ദർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പോലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവിൽ പോലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‎

‎കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഹർഷീനയുടെ ചികിത്സ പിഴവ്, വിദഗ്ധ സമിതി റിപ്പോർട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. DM0 യോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

‎

‎കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയുവും. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം എസും ആവശ്യപ്പെട്ടു.

‎

‎നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ. കേസ് ഡയറി തിരുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും അൻവർ ആരോപിച്ചു.

‎

‎മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ്, തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

‎

‎മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിലെത്തിയപ്പോൾ പ്രവർത്തകർ കോൺഗ്രസ് കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ആചാരലംഘനമെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഹർജി നൽകും. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

‎

‎അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ് എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു

‎

‎വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് എറണാകുളം പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു.

‎

‎സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന പിബി റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി. ന്യൂനപക്ഷ വോട്ടുകൾ അകന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം. ജനവികാരം അറിഞ്ഞുള്ള തിരുത്തൽ വേണമെന്നും ആവശ്യമെങ്കിൽ പ്ലീനം വിളിക്കണമെന്നും അഭിപ്രായമുയർന്നു.

‎

‎വയനാട് ചൂരൽ മലയിൽ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങളെ സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പരാതി.  പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കടുത്ത ആശങ്കയിലാണ് ദുരന്തബാധിത കുടുംബങ്ങൾ.

‎

‎ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ച നിരവധി വിദ്യാർഥികൾക്ക് ഇതുവരെ ലൈസൻസ് ലഭിച്ചിട്ടില്ല. പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു.

‎

‎തൃശൂർ നഗരത്തിൽ വിരണ്ടോടി നാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി വനം വകുപ്പ്.

‎15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേതാണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന.

‎

‎പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‎

‎അഞ്ചൽ സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്ക് അഗ്നിക്കിരയാക്കി. യുഡിഎഫ് അനുകൂലികളുടേതെന്ന പേരിൽ, പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും എന്ന ധ്വനിയോടെയുള്ള ഭീഷണി കത്ത് കത്തിച്ച ബൈക്കിനു സമീപത്തായി കണ്ടെത്തി.

‎

‎കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസർകോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

‎

‎കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്‌ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

‎

‎നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎക്കും രാധാകൃഷ്ണൻ സമിതിക്കും നിർദേശം നൽകി.

‎

‎സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. സാങ്കേതിക തടസങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.

‎

‎കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ ചത്രപതി സാമ്ഭാജി നഗറിലെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

‎

‎യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി. തങ്ങളെ പിന്തുടരുന്ന ദശലക്ഷക്കണക്കിന് വരുന്ന യുവാക്കളുടെ അഭിപ്രായങ്ങൾ വരുംദിവസങ്ങളിൽ തേടുമെന്നും സിജെപി വ്യക്തമാക്കി.

‎

‎പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തയും മുതിർന്ന തൃണമൂൽ കോൺഗ്രസ്  നേതാവുമായ കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്സഭയിലെ ടി.എം.സി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാജി.

‎

‎ഗോത്രവർഗക്കാരുടെ തനിമയും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളെയോ ആചാരങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

‎

‎ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനെയി അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയാണെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തു നിന്ന് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കം എന്നാണ് വിവരം.

‎

‎കോംഗോയിൽ 900-ലധികം സംശയാസ്പദമായ എബോള കേസുകൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ. ഇറ്റൂരിയിലുടനീളം ലോകാരോഗ്യ സംഘടനയും മാനുഷിക ആരോഗ്യ പങ്കാളികളും സാന്നിധ്യം നിലനിർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു,

‎

‎ഫിഫ ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ മത്സരത്തിന് 23 ദിവസം മാത്രം ബാക്കിനിൽക്കെ ലിയോണൽ മെസിക്ക് പരിക്ക് ആശങ്ക. മേജർ സോക്കർ ലീഗിൽ ഇന്‍റർ മയാമിയുടെ മത്സരം പൂർത്തിയാക്കാതെ മെസി മടങ്ങി.

‎

‎

‎കൊച്ചിയിലെ പുറങ്കടലിൽ ലൈബീരിയിൽ ചരക്കുകപ്പൽ എംഎസ്‍സി എൽസ ത്രീ മുങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. 38 നോട്ടിക്കൈൽ മൈൽ അകലെ കടലിനടിയിലുള്ള കപ്പൽ ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയ അപകടത്തിൻ്റെ പ്രത്യാഘാതം മത്സ്യത്തൊഴിലാളികൾ ഇപ്പോഴും നേരിടുന്നുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിൻ്റെ നിയമയുദ്ധം ഇപ്പോൾ കോടതിയിൽ തുടരുകയാണ്.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *