1 25

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രീകരണം പൂര്‍ത്തിയായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മിക്കുന്നത്. തികഞ്ഞ പോലീസ് സ്റ്റോറി പൂര്‍ണമായും ഇന്‍വസ്റ്റിഗേറ്റീവ് ഴോണറില്‍ അവതരിപ്പിക്കുകയാണ് ഷഹദ് ചിത്രത്തിലൂടെ. ഭര്‍ത്താവിന്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാര്‍വതി തിരുവോത്താണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതിക്കു പുറമേ വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *