പ്രവചനാതീതമാണ് മനുഷ്യജീവിതം. നാം മനസ്സിലൊന്ന് ഉന്നം വയ്ക്കുമ്പോള്‍ കാലം മറ്റൊരു സാധ്യതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ രചിച്ച സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ കഷ്ടപ്പാടിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഗന്ധം പേറുന്ന നോവല്‍.
കാലി വളര്‍ത്തലിലേക്കു അവിചാരിതമായാണു തിരിയുന്നതെങ്കിലും നായകനും കൂട്ടുകാരും വായനക്കാര്‍ക്കു പകര്‍ന്നു നല്‍കുന്നതു നമ്മുടെ പഴയകാലത്തെ കാര്‍ഷിക ജീവിത സംസ്‌കാരമാണ്. കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും കണ്ണീരും സന്തോഷവും നോവലിലുണ്ട്. ഏതു പ്രതിസന്ധികള്‍ക്കിടയിലും നെഞ്ച് വിരിച്ചു നില്‍ക്കാന്‍ കൃഷിക്കാരനെ പ്രേരിപ്പിക്കുന്ന, അവന്റെ കാലടിച്ചുവട്ടിലുള്ള പശിമയുള്ള മണ്ണിന്റെ കരുത്തുതന്നെ നോവലിന്റെയും കരുത്ത്. ‘ഇനിയുള്ള കാലം’. ജോസ് മംഗലശ്ശേരി. ബുക് മീഡിയ.