മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസ് ആയി. ‘ഗൗതമന്റെ രഥം”, ”വാഴ 1” എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഛായാഗ്രഹണം – ഗൗതം ശങ്കര്‍, എഡിറ്റര്‍ – കണ്ണന്‍ മോഹന്‍, സംഗീതം – ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്.
മഞ്ജു വാര്യര്‍ ചിത്രം ‘ഹാപ്പിലൂപ്പ്’ ടൈറ്റില്‍ പോസ്റ്റര്‍
