നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ.
20.65 ലക്ഷം രൂപയാണ് നികുതിയിനത്തിൽ നിമിഷ സജയൻ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . 1.14 കോടിയുടെ വരുമാനം നിമിഷ സജയൻ ഒളിപ്പിച്ചുവെന്ന കാര്യം നിമിഷയുടെ അമ്മയും സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന നിമിഷയടക്കമുള്ള ആളുകൾ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു..
നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന് സന്ദീപ് വാര്യർ
