ബിഎംഡബ്ല്യൂവിന്റെ ഫൈവ് സീരീസ് സെഡാന് സ്വന്തമാക്കി നടന് സാഗര് സൂര്യ. പ്രീ ഓണ്ഡ് വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുമ്പത്തേതില് നിന്നും മാറി ഇപ്പോള് പെട്രോള് എന്ജിനില് മാത്രമാണ് വാഹനം എത്തുന്നത്. ബിഎംഡബ്ല്യു 5 സീരീസിന്റെ തലമുറ മോഡലാണ് വിപണിയിലുള്ളത്. ഫൈവ് സീരീസിന്റെ ലോങ് വീല്ബേസ് പതിപ്പ് മാത്രമാണ് വിപണിയില് എത്തുന്നത്. ഇന്ത്യയില് ഒരൊറ്റ വേരിയന്റില് മാത്രം എത്തുന്ന ഈ മോഡലിന് 72.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുന്പ് വിപണിയിലുണ്ടായിരുന്ന 5 സീരീസ് മോഡലുകള് കരുത്തുറ്റ മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ലഭ്യമായിരുന്നത്. 190ബിഎച്ച്പി കരുത്തും 400 എന്എം ടോര്ക്കും ഉല്പാദിപ്പിക്കുന്ന 2.0 ലീറ്റര് ഡീസല് എന്ജിന്, 261 ബിഎച്ച്പി കരുത്തും 620 എന്എം ടോര്ക്കും ഉല്പാദിപ്പിക്കുന്ന 3.0 ലീറ്റര് ഡീസല് എന്ജിന്, 248 ബിഎച്ച്പി കരുത്തും 350 എന്എം ടോര്ക്കും ഉല്പാദിപ്പിക്കുന്ന പെട്രോള് എന്ജിന്. ഇസെഡ്എഫ് 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സാണ് ഇതില് നല്കിയിരുന്നത്.
