ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ 7-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം. മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യം വിടണം. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു
