കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്‍കി കര്‍ണാടക പൊലീസ്. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂർത്തി മുരുഘാ ശരണരുവിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുരുഘാ മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ശിവമൂർത്തി മുരുഘാ ശരണരു പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞുഇവർക്ക് ഇയാൾ മയക്ക് മരുന്ന് നൽകിയിരുന്നു. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാള്‍ക്കെതിരെ പരാതിയുള്ള പെണ്‍കുട്ടികള്‍ മുന്നോട്ട് വരണമെന്നും പൊലീസ് പറയുന്നു.
ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെ മഠത്തില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികള്‍ മൈസൂരിലെ ഓടനാടി എന്ന എന്‍ജിഒയില്‍ എത്തി. എൻ ജി ഓ വഴി കഴിഞ്ഞ ആഗസ്റ്റ് 26ന് ഇവര്‍ പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. തുടർന്ന് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആത്മീയ നേതാവിനെതിരെ എഫ്ഐആര്‍ ഇട്ടു.എന്നാൽ അടുത്ത വര്‍ഷം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ശക്തമായ വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാതിരിക്കാനായി കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ലിംഗായത്ത് ആത്മീയ നേതാവിന് പിന്തുണയുമായി എത്തിയിരുന്നു.