ബോളിവുഡ് ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ദുരന്ദര്‍’. രണ്‍വീര്‍ സിംഗ് നായകനാവുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും ആദിത്യ ധര് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധൂപ് ഠൂട് കേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലും സഹാര്‍ ലുധിയാന്‍വിയും ചേര്‍ന്നാണ്. ശാശ്വത് സച്ച്ദേവും റോഷനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാശ്വത് സച്ച്ദേവ്, ഷെഹ്നാദ് അലി, ശുഭദീപ് ദാസ് ചൗധരി, അര്മാന് ഖാന് എന്നിവരാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര് മാധവന്, അര്ജുന് രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും ചിത്രം. മൂന്നര മണിക്കൂറിലേറെ ആയിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ ബോളിവുഡില്‍ പുറത്തിറങ്ങിയ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായി മാറും ധുരന്ദര്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക.
