വര്‍ണ്ണശാലയുടെ ബാനറില്‍ കുര്യന് വര്‍ണ്ണശാല നിര്‍മ്മിച്ച് തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദം- ഹവ്വ ഇന്‍ ഏദന്‍’. ബൈബിള്‍ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളുടെ (കായേന്, ആബേല്‍ ) ജീവിതം പൂര്‍ണ്ണമായും അവതരിപ്പിക്കുകയാണ് ആദം ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രത്തില്‍. പഴയ നിയമത്തിലെ ഉല്പത്തി അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. ആല്വിന് ജോണ്‍ ആദത്തെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ ഹവ്വയായെത്തുന്നു. പഞ്ചാബ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ആദം ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രം ഡിസംബര്‍ അവസാന വാരം തിയറ്ററുകളില്‍ എത്തും.
