കീര്‍ത്തി സുരേഷ് മാസ്സ് പരിവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘റിവോള്‍വര്‍ റിറ്റ’ നവംബര്‍ 28-ന് റിലീസിനൊരുങ്ങുന്നു. കീര്‍ത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. മുഴുനീള എന്റര്ടെയ്നര് ആയാണ് ‘റിവോള്‍വര്‍ റിറ്റ’ എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിജയ് നായകനായ ‘ഗോട്ട്’ ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയ ജെ.കെ. ചന്ദ്രുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘റിവോള്‍വര്‍ റിറ്റ’. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്, റെഡിന് കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
‘റിവോള്‍വര്‍ റിറ്റ’ നവംബര്‍ 28ന്
