ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ലളിതവും ശാസ്ത്രീയവുമായ മറുപടി നല്‍കുകയാണ് ഈ പുസ്തകം. പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ തങ്ങളുടെ അറിവും അനുഭവപരിചയവും സാധാരണക്കാര്‍ക്കായി പങ്കുവെക്കുന്നു. നല്ല ഉറക്കം, വ്യായാമം തുടങ്ങിയ പൊതുവായ ആരോഗ്യശീലങ്ങള്‍ മുതല്‍ പേവിഷബാധ, നിഷ പോലുള്ള പകര്‍ച്ചവ്യാധികള്‍, ആന്റിബയോട്ടിക് പ്രതിരോധം, പ്രമേഹം, കാന്‍സര്‍, മാനസികാരോഗ്യം, കൗമാരക്കാരുടെ പ്രശ്നങ്ങള്‍ വരെയുള്ള സുപ്രധാന വിഷയങ്ങള്‍ ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. ‘ചികിത്സയ്ക്കപ്പുറം ആരോഗ്യം : ഡോക്ടര്‍മാരുടെ കാഴ്ചപ്പാടുകള്‍’. ചീഫ് എഡിറ്റര്‍ : ഡോ. ജോ എബ്രഹാം. എച്ച് & സി ബുക്സ്. വില : 150 രൂപ.
