വൃക്കകളെയും വരെ ഉയര്‍ന്ന രക്തസമ്മര്‍ദം പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ നിന്ന് അമിതമായ ദ്രാവകങ്ങളും മാലിന്യങ്ങളുമൊക്കെ അരിച്ചു കളയുകയാണ് വൃക്കകളുടെ പ്രധാന പണി. എന്നാല്‍ ഇതിന് വൃക്കകള്‍ക്ക് സാധിക്കണമെങ്കില്‍ ആരോഗ്യമുള്ള രക്തധമനികള്‍ കൂടി അതിന് ചുറ്റും ആവശ്യമാണ്. വൃക്കകളിലെ ചെറിയ വിരലിന്റെ ആകൃതിയിലുള്ള നെഫ്രോണുകളാണ് രക്തത്തെ അരിക്കുന്നത്. ഇവയ്ക്ക് രക്തംവിതരണം ചെയ്യുന്നത് മുടിനാരുകള്‍ പോലുള്ള ചെറിയ രക്തധമനികളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം രക്തധമനികള്‍ ചെറുതാകുകയോ ദുര്‍ബലമാകുകയോ അയവില്ലാത്തതോ ആകാം. ഇങ്ങനെ വന്നാല്‍ നെഫ്രോണുകള്‍ക്ക് രക്തധമനികളില്‍ നിന്ന് ആവശ്യമുള്ള ഓക്സിജനും പോഷണങ്ങളും ലഭിക്കില്ല. രക്തത്തെ ശുദ്ധീകരിക്കാനും ശരീരത്തിലെ ദ്രാവകങ്ങളെയും ഹോര്‍മോണുകളെയും ആസിഡുകളെയും ഉപ്പുകളെയും നിയന്ത്രിക്കാനനും അങ്ങനെ വൃക്കകള്‍ക്ക് കഴിയാതെ വരും. മാലിന്യങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് വീണ്ടും രക്തസമ്മര്‍ദം ഉയര്‍ത്തും. വീണ്ടും രക്തസമ്മര്‍ദം ഉയരുന്നതോടെ വൃക്കകളുടെ ആരോഗ്യം വീണ്ടും കഷ്ടത്തിലാകുന്നതാണ്. ഇതിങ്ങനെ ചാക്രികമായി പരസ്പരം സ്വാധീനിച്ച് തുടര്‍ന്നു കൊണ്ടേയിരിക്കും. രക്തസമ്മര്‍ദത്തിനൊപ്പം പ്രമേഹവും കൂടി ചേരുന്നത് വൃക്കകള്‍ക്ക് ഇരട്ടി പ്രഹരമേല്‍പ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.