ഇന്ന് ലോക പുഞ്ചിരി ദിനം, എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനാചരണം. ‘ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കൂ’- എന്നതാണ് ഇത്തവണത്തെ പുഞ്ചിരി ദിനത്തിന്റെ പ്രമേയം. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയും. പുഞ്ചിരി നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയും ചെയ്യുന്നു. പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ തുടങ്ങിയ സന്തോഷ ഹോര്‍മോണുകളുടെ ഉല്പാദനം കൂട്ടുകയും സ്ട്രെസ് ഹോര്‍മോണിന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. സന്തോഷ ഹോര്‍മോണ്‍ ശരീരത്തിലെ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതല്‍ ആശ്വാസവും ലഭിക്കുന്നു. നല്ല ഹൃദ്യമായ ഒരു പുഞ്ചിരി ശാരീരിക പിരിമുറുക്കവും സമ്മര്‍ദവും ഒഴിവാക്കും. ചിരി ശരീരത്തിലെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാന്‍ അനുവദിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
