വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച് നടന് പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ ‘സേതുരാജന് ഐപിഎസി’ലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കുന്നത്. പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയില്‍ ആണ് സേതുരാജന് ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കത്തനാരിലും പ്രധാന വേഷത്തില്‍ പ്രഭുദേവ എത്തുന്നുണ്ട്.