സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ ‘റാവു ബഹാദൂര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജിഎംബി എന്റര്ടെയ്ന്മെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കര്), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്ടൈന്മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന് വെങ്കിടേഷ് മഹാ തന്നെ രചനയും നിര്‍വഹിച്ച ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ സത്യദേവ് എത്തുന്നു. സി/ഒ കാഞ്ചരാപാലെം, ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെങ്കിടേഷ് മഹാ ഒരുക്കുന്ന സിനിമ സൈക്കോളജിക്കല്‍ ഡ്രാമയാണ്. വികാസ് മുപ്പാല, ബാല പരാശര്‍, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റര്‍ കിരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളിയായ ദീപ തോമസ് ആണ് നായിക. രചന, സംവിധാനം, എഡിറ്റര്‍ വെങ്കിടേഷ് മഹാ, അവതരണം മഹേഷ് ബാബു, നമ്രത ശിരോദ്കര്, ജിഎംബി എന്റര്ടെയ്ന്മെന്റ്, നിര്‍മാതാക്കള്‍ ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷന്‍ ബാനറുകള്‍ എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്ടൈന്മെന്റ്സ്.