◾https://dailynewslive.in/ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷന്‍ സംസാരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
◾https://dailynewslive.in/ വോട്ട് ചോരി ആരോപണത്തില്‍ കടുത്ത നിലപാടില്‍ കോണ്‍ഗ്രസ്. കൂടുതല്‍ സംസ്ഥാനങ്ങളിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കില്ല. സംസ്ഥാനങ്ങളില്‍ കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്. നിലപാട് തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് ഒരാഴ്ച കാലാവധിയാണ് നല്‍കിയത്.
◾https://dailynewslive.in/ പരാതി ചോര്‍ച്ചാ വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ദില്ലിയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തിനായി ദില്ലിയിലേക്ക് തിരിച്ചു. വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്‌ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോര്‍ന്നത് ചര്‍ച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. അതേസമയം ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംഎ ബേബി അടക്കമുള്ള നേതാക്കള്‍ തയ്യാറായില്ല. അതീവ ഗുരുതരമായ ആരോപണങ്ങളാണ് വിവാദ പ്രവാസി രാജേഷ് കൃഷ്ണയ്‌ക്കെതിരെ രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ മുഹമ്മദ് ഷെര്‍ഷാദ് ഉന്നയിക്കുന്നത്. പി ശ്രീരാമകൃഷ്ണന്‍, ശ്യാം ഗോവിന്ദന്‍, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷെന്ന് പരാതിയില്‍ ആരോപിക്കുന്നു. കിംഗ്ഡം എന്ന സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തില്‍ നാലുപേര്‍ക്കും നിക്ഷേപമുണ്ടെന്നും ഷെര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ മകനെതിരായ സിപിഎമ്മിലെ പരാതി ചോര്‍ച്ച വിവാദങ്ങളില്‍ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കത്തിന്റെ പകര്‍പ്പ് എല്ലാവരുടെയും പക്കല്‍ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദന്‍, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും മറ്റ് കാര്യങ്ങള്‍ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന കമ്പനികളില്‍ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്ക് നിക്ഷേപമായി മാറിയിട്ടുള്ളത്.ചുക്കിനും ചുണ്ണാമ്പിനും വകയില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങള്‍ ആര്‍ഭാട ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
◾https://dailynewslive.in/ സുരേഷ് ഗോപിയുടെ വാനര പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. തൃശൂരിലെ വോട്ടര്‍മാരെ ആണോ സുരേഷ് ഗോപി വാനരന്‍മാര്‍ എന്ന് ഉദ്ദേശിച്ചതെന്നും അങ്ങനെയെങ്കില്‍ അതിന് അടുത്ത തവണ വോട്ടര്‍മാര്‍ മറുപടി പറയും എന്നാണ് മുരളീധരന്‍ പറഞ്ഞത്. വ്യാജ വോട്ടര്‍മാരെ വെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. രാഹുല്‍ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷന്‍ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്നും മുരളീധരന്‍ ചോദിച്ചു
◾https://dailynewslive.in/ ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജനുവരിയിലാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ് വിചാരണയ്ക്ക് വേണ്ടി കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*
class="selectable-text copyable-text xkrh14z x117nqv4">TOLL FREE HELPLINE : 1800-425-3455*◾https://dailynewslive.in/ പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണെന്നും അതാണ് പ്രധാന പ്രശ്‌നമെന്നും ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്നും കോടതി ചോദിച്ചു. ട്രാഫിക്ക് ഇല്ലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രം എടുക്കേണ്ട ദൂരമെന്ന് കോടതി നിരീക്ഷിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അദ്ദേഹം ആവര്‍ത്തിച്ചു.
◾https://dailynewslive.in/ നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചേഴ്‌സ് ടെക്സ്റ്റിന്റെ കരടില്‍ പിഴവ് വരുത്തിയതില്‍ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേതെന്നും ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍. റാപ്പര്‍ വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
◾https://dailynewslive.in/ കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍ കെ ആര്‍ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകല്‍പ്പനയില്‍ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിര്‍മ്മാണമെന്നും ഇക്കാര്യം പരിശോധനയില്‍ കണ്ടെത്തിയിരുന്നുവെന്നും ഇതു സംബന്ധിച്ച് മെയ് 19ന് മെമ്മോ നല്‍കിയിട്ടും കെ ആര്‍ എഫ് ബി വിശദീകരണം നല്‍കിയില്ലെന്നും കിഫ്ബി വ്യക്തമാക്കി. പാലം തകര്‍ച്ചയില്‍ പൊതുമരാമത്ത് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കിഫ്ബി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. നിലവില്‍ റിമാന്‍ഡില്‍ ഉള്ള റമീസിനായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
◾https://dailynewslive.in/ കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്റ് എം മാധവന്‍ പറഞ്ഞു.
◾https://dailynewslive.in/ കാസര്‍കോട്ട് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. വിദ്യാര്‍ഥികള്‍ തെറ്റു ചെയ്താല്‍ നിയമം നോക്കിമാത്രമേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ല എന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെതിരെ ഐഎഎസ് വീണ്ടും രംഗത്ത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് എന്‍ഒസി നല്‍കാതെ ചീഫ് സെക്രട്ടറി പിടിച്ചു വെച്ചുവെന്നും ഇത് മൂലം കൊളമ്പോയിലെ സ്‌കൂള്‍ ഗെറ്റ് ടുഗതറില്‍ പങ്കെടുക്കാനായില്ലെന്നും എന്‍ പ്രശാന്ത് ആരോപിച്ചു. എഫ് ബി പോസ്റ്റിലൂടെയാണ് എന്‍ പ്രശാന്ത് ആരോപണം ഉന്നയിച്ചത്.
◾https://dailynewslive.in/ കിഴക്കമ്പലത്ത് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണിതുകൊണ്ടിരിക്കുന്ന ബസ് സ്റ്റാന്‍ഡിനെ ചൊല്ലി സിപിഎം – ട്വന്റി 20 പോര്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിന്റെ പണി ഇഴയുന്നുവെന്ന് ആരോപിച്ച്, ബാരിക്കേഡ് വച്ചടച്ച സ്റ്റാന്‍ഡ് സിപിഎം തുറന്നു നല്‍കി. പണി ഇഴയാന്‍ കാരണം ഈ നാട്ടിലെ വ്യവസ്ഥിതിയാണെന്ന് ട്വന്റി 20 തിരിച്ചടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിഴക്കമ്പലത്ത് കൊണ്ടും കൊടുത്തും ഇരു പാര്‍ട്ടികളും പോര് കടുപ്പിക്കുകയാണ്.
◾https://dailynewslive.in/ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം.
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. നിലവില്‍ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ മലയാളി യുവാവിനെ ബംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍ വി (30) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സനേഷ് റൂം എടുത്തത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. കൊല്ലം നഗരത്തില്‍ സ്വകാര്യ, കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്റെ മിന്നല്‍ പരിശോധന. രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്‌കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
◾https://dailynewslive.in/ തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്‌കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
◾https://dailynewslive.in/ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. സെര്‍വര്‍ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂണ്‍ 13ാം തിയതിയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് എഫ് ഐ ആര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
◾https://dailynewslive.in/ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
◾https://dailynewslive.in/ ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണവും മറ്റ് വിഷയങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇത് തുടരുകയാണെങ്കില്‍ തനിക്ക് ചില ‘നിര്‍ണ്ണായക തീരുമാനങ്ങള്‍’ എടുക്കേണ്ടിവരുമെന്നും അദ്ദേഹം എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ വാഹനാപകടത്തിന് പിന്നാലെ ജീവനുള്ളയാളെ ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയെന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ബിഹാറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച യുവാക്കളിലൊരാള്‍ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
◾https://dailynewslive.in/ ഹൈദരാബാദില്‍ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. പ്രദേശവാസികളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമന്തപുരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ ബിജാപ്പുര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാനാണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുന്‍ എംഎല്‍എ ഭഗവാന്‍ ശര്‍മയ്‌ക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന നാല്‍പതുകാരിയുടെ പരാതിയില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലും ബെംഗളൂരു നഗരത്തിലും ചിത്രദുര്‍ഗയിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
◾https://dailynewslive.in/ ദില്ലിയില്‍ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്‌കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്‌കൂള്‍, ശ്രീറാം വേള്‍ഡ് സ്‌കൂള്‍. ദ്വാരക പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
◾https://dailynewslive.in/ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി ബിജെപി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കണ്ടേക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയും സിപി രാധാകൃഷ്ണന്‍ തേടുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഇന്നലെ വ്യക്തമാക്കിയിരുന്നു .ഐക്യകണ്‌ഠേന ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ നിലപാടിനൊപ്പമെന്ന് ഡിഎംകെ. ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കും എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. എന്‍ഡിഎ തമിഴനെ സ്ഥാനര്‍ത്ഥിയാക്കിയതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സി.പി.രാധാകൃഷ്ണന്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയല്ലേയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുമെന്നും ഇളങ്കോവന്‍ ചോദിച്ചു. ഗവര്‍ണര്‍ ആയിരിക്കെ സിപി തമിഴ്‌നാടിന് എന്തു ചെയ്തുവെന്നും തമിഴ്‌നാടിന് അര്‍ഹമായ വിഹിതം നല്‍കുകയാണ് ബിജെപി ചെയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റില്‍ എത്തുന്ന ശുഭാംശു ശുക്ലയെ എംപിമാരുടെ നേതൃത്വത്തില്‍ ആദരിക്കും. പാര്‍ലമെന്റില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും.
◾https://dailynewslive.in/ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഉപേക്ഷിച്ച കൂട്ടക്കുഴിമാടത്തില്‍ ഇറാഖ് തുറന്ന് പരിശോധന ആരംഭിച്ചു. ഐഎസ് ഭീകരര്‍ അവരുടെ സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളിന് തൊട്ടടുത്താണ് കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, കോടതി എന്നിവയുടെ സാന്നിധ്യത്തിലാണ് ഒരു ദശാബ്ദത്തിന് മുന്‍പുള്ള കൂട്ടക്കുഴിമാടത്തില്‍ പരിശോധന നടത്തുന്നത്.
◾https://dailynewslive.in/ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ താന്‍ ഒരു വെടിനിര്‍ത്തലിന് ഇടനിലക്കാരനായി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെയാണ് മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.
◾https://dailynewslive.in/ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഓഗസ്റ്റില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി രൂപ. ഇന്ത്യ- അമേരിക്ക വ്യാപാര സംഘര്‍ഷവും രൂപ ദുര്‍ബലമായതും നിറംമങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകളുമാണ് വിപണിയെ ബാധിച്ചത്. 21,000 കോടി രൂപ കൂടി പിന്‍വലിച്ചതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച മൊത്തം നിക്ഷേപം 1.16 ലക്ഷം കോടി രൂപയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 17,741 കോടിയാണ്. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസം 38,673 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ജൂലൈയിലെയും ഓഗസ്റ്റിലെയും പിന്‍വലിക്കല്‍.
◾https://dailynewslive.in/ കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്‌സ്ആപ്പില്‍ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍, ആപ്പ് തുറന്ന് കോള്‍സ് ടാബിലേക്ക് പോകുക. കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക, ഇത് വിഡിയോ കോളാണോ ഓഡിയോ കോളാണോ എന്ന് തെരഞ്ഞെടുക്കുക, സ്ഥിരീകരിക്കാന്‍ പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ ദൃശ്യമാകും.
◾https://dailynewslive.in/ ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ ടീസര്‍ എത്തി. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയെന്ന സൂചന നല്‍കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപര്‍ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ്ഓഫിസില്‍ ഗംഭീര ഹിറ്റായിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാന്‍, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങള്‍.
◾https://dailynewslive.in/ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം ‘കളങ്കാവല്‍’ ആണ്. ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് പോസ്റ്റര്‍. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവല്‍. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.
◾https://dailynewslive.in/ ഡിസി ആരാധകര്‍ക്കായി ഇന്ത്യയില്‍ ഇലക്ട്രിക് തരംഗം സൃഷ്ടിച്ച ബിഇ 6 -ന് പുത്തന്‍ ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി മഹീന്ദ്ര. വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ചാണ് മഹീന്ദ്ര ഈ പുതിയ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ 300 യൂണിറ്റുകള്‍ മാത്രമായിരിക്കും ലഭ്യമാവുക. 27.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല്‍ പാക്ക് ത്രീ 79 സണവ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സാറ്റിന്‍ ബ്ലാക്ക് പെയിന്റ് സ്‌കീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബാറ്റ്മാന്‍ എഡിഷന്റെ ബുക്കിങ്ങുകള്‍ 2025 ഓഗസ്റ്റ് 23 -ന് മഹീന്ദ്ര ആരംഭിക്കും, അന്താരാഷ്ട്ര ബാറ്റ്മാന്‍ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവറികളും ആരംഭിക്കും.
◾https://dailynewslive.in/ പ്രവാസിയായ ഡോ. ജീവാ മേനോന്‍ വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തി, ഓര്‍മ്മയുടെ വേരുകള്‍ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ വായനക്കാരനെ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചുവെച്ച ഒരു കഠിനവ്യഥയുടെ വേവില്‍പെട്ടുഴറുന്ന ജീവയ്ക്ക്, സഹായമായെത്തുന്ന നന്ദിനിയെന്ന കഥാപാത്രം നല്‍കുന്ന അഭയകേന്ദ്രം ആത്മീയതയുടേതാണ്. സ്ത്രീമനസ്സുകളുടെ ഗതിപരിണതികള്‍ അവരെക്കൊണ്ടെത്തിക്കുന്ന മാനസികവും ഭൗതികവുമായ തലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന നോവല്‍. ‘ഓം നമഃ ശിവായ’. എം.ദേവദാസ്. ഗ്രീന്‍ ബുക്സ്. വില 484 രൂപ.
◾https://dailynewslive.in/ മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സ്വാധീനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകാം. ഇത് തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവയിലേക്ക് നയിക്കാം. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ ദാഹിച്ചില്ലെങ്കിലും നന്നായി വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കാം. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലെറ്റ് തുടങ്ങിയവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഉയര്‍ന്ന കലോറിയും ഗുണനിലവാരമില്ലാത്ത എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യം വീണ്ടും മോശമാക്കും. മഴക്കാലത്തും വ്യായാമം മുടക്കരുത്. ഇന്‍ഡോറില്‍ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകള്‍ ചെയ്ത് ശാരീരികമായ സജീവമായി നില്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.36, പൗണ്ട് – 118.37, യൂറോ – 102.09, സ്വിസ് ഫ്രാങ്ക് – 108.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.94, ബഹറിന്‍ ദിനാര്‍ – 231.71, കുവൈത്ത് ദിനാര്‍ -285.95, ഒമാനി റിയാല്‍ – 227.22, സൗദി റിയാല്‍ – 23.28, യു.എ.ഇ ദിര്‍ഹം – 23.79, ഖത്തര്‍ റിയാല്‍ – 24.00, കനേഡിയന്‍ ഡോളര്‍ – 63.34.
*മാംഗ്രോവ് ലഗൂണ്‍ നാഷണല്‍ പാര്‍ക്ക്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -32*
അബുദാബിയുടെ പ്രധാന കേന്ദ്രത്തിന് തൊട്ടുപുറത്ത് സ്ഥിതി ചെയ്യുന്ന ഈസ്റ്റേണ്‍ മാംഗ്രോവ് ലഗൂണ്‍ നാഷണല്‍ പാര്‍ക്ക്, മനോഹരമായ കണ്ടല്‍ മരങ്ങളുടെയും ശാന്തമായ ജലപാതകളുടെയും നിറഞ്ഞ ഒരു മനോഹരമായ സ്ഥലമാണ്. പരിസ്ഥിതി ഏജന്‍സി അബുദാബി (EAD) സംരക്ഷിക്കുന്ന ഈ അതിശയകരമായ പാര്‍ക്ക്, യുഎഇയിലെ മൊത്തം കണ്ടല്‍ വനമേഖലയുടെ ഏകദേശം 75 ശതമാനവും ഉള്‍ക്കൊള്ളുന്നു. മനോഹരമായ കണ്ടല്‍ക്കാടുകളുടെ സങ്കേതത്തിലൂടെയുള്ള ബോര്‍ഡ്വാക്കിലൂടെ അതിഥികള്‍ക്ക് നടക്കാം, അല്ലെങ്കില്‍ ജലപാതകളിലൂടെ സഞ്ചരിക്കാന്‍ ഒരു കയാക്ക് ബുക്ക് ചെയ്യാം. വര്‍ണ്ണാഭമായ പക്ഷികള്‍ മുതല്‍ ആമകള്‍, ഡോള്‍ഫിനുകള്‍ വരെ ഇവിടെ വസിക്കുന്ന വന്യജീവികളെ കൂടുതല്‍ അടുത്തറിയൂ. കണ്ടല്‍ക്കാടുകള്‍ ദേശീയോദ്യാനം ഉച്ചകഴിഞ്ഞ് ചെലവഴിക്കാന്‍ മാത്രമുള്ള ഒരു ശാന്തമായ സ്ഥലമല്ല – നഗരത്തിന്റെ അന്തരീക്ഷത്തിനും പരിസ്ഥിതിക്കും ഇത് നിര്‍ണായക സംഭാവന നല്‍കുന്നു. കണ്ടല്‍ക്കാടുകള്‍ തീരപ്രദേശത്തെ വേലിയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്നു. രാജ്യത്തെ കണ്ടല്‍ക്കാടുകളുടെ 75% ഈ ശാന്തമായ പാര്‍ക്കിലാണ് കാണപ്പെടുന്നത്.വെള്ളത്തില്‍ വളരുന്ന മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കൂട്ടങ്ങളാണ് കണ്ടല്‍ക്കാടുകള്‍, ജൈവവൈവിധ്യത്തിന് ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു. നഗരത്തിന്റെ അരികിലാണ് മാംഗ്രോവ് നാഷണല്‍ പാര്‍ക്ക്.കണ്ടല്‍ക്കാടുകള്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും അവിടെയുണ്ട്, പകല്‍ സമയങ്ങളില്‍ അവ കാണാന്‍ എളുപ്പമാണ്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*