◾https://dailynewslive.in/ പാര്‍ലമെന്റിന്റെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്. ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവും ഇത്തവണ രംഗം കലുഷിതമാക്കും. അതേ സമയം ഓപ്പറേഷന്‍ സിന്ദൂറടക്കം പ്രധാനപ്പെട്ട എല്ലാ വിഷയവും സഭയില്‍ ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനയിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നില്‍ക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭാരതാംബ വിവാദവും കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയുമടക്കം ചര്‍ച്ചയായോ എന്നതില്‍ വ്യക്തതയായിട്ടില്ല.
◾https://dailynewslive.in/ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. ‘ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരിലായിരുന്നു പരിശോധന. സംസ്ഥാനത്തെ 17 റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും 64 സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലുമായി പരിശോധന നടന്നു. 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടില്‍ നിയമവിരുദ്ധമായി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന വെള്ളാപ്പള്ളി നടേശന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു കൊടുക്കുന്നതാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മത സാമുദായിക നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം എന്നും വീഡി സതീശന്‍ പറഞ്ഞു..
◾https://dailynewslive.in/ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പ്രസ്താവനയില്‍ പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടുന്നത്.
◾https://dailynewslive.in/ വെള്ളാപ്പള്ളി നടേശന്റെ വര്‍ഗ്ഗീയ പരാമര്‍ശം തീര്‍ത്തും നിരുത്തരവാദപരമാണെന്നും ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. മതനിരക്ഷേ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു .
◾https://dailynewslive.in/ വെള്ളാപ്പള്ളി നടേശന്‍ ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. അതൊന്നും ജനങ്ങള്‍ ഏറ്റെടുക്കില്ല. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണെന്നും സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ വര്‍ഗീയ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും കേരള സര്‍ക്കാര്‍ വര്‍ഗീയവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതസൃഷ്ടിക്കുന്നവര്‍ക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവന്‍. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നാണ് വാസവന്റെ പുകഴ്ത്തല്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ പറയുന്നയാളാണ് വെള്ളപ്പള്ളി നടേശനെന്നും ഭാവനാ സമ്പന്നനും ദീര്‍ഘവീക്ഷണവുമുള്ള വെള്ളാപ്പള്ളി, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എന്‍ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവന്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ വിവാദ വര്‍ഗീയ പരാമര്‍ശത്തിനുള്ള പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവനാണെന്നും പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ലെന്നും പറഞ്ഞു. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചുവെന്നും അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ വീണ്ടും വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗിന് മുന്നില്‍ ഇടത് സര്‍ക്കാര്‍ മുട്ടിലിഴയുന്നുവെന്നും ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും പറഞ്ഞാല്‍ മിണ്ടുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം മുന്നില്‍ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മസ്‌കറ്റില്‍നിന്ന് മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ (31) അറസ്റ്റിലായി. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ ചോന്നാരി അലി അക്ബര്‍ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂര്‍ ചട്ടിപ്പുറത്ത് സഫീര്‍ (30) എന്നിവര്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി.
◾https://dailynewslive.in/ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ രക്തം സിരകളില്‍ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കാന്‍ തയാറാകില്ലെന്നും കോണ്‍ഗ്രസിന്റെ ദോഷൈകദൃക്കുകള്‍ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ലന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം ശശി തരൂര്‍ നേടിയിട്ടുണ്ടെന്നും പാര്‍ട്ടി പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പി എം ശ്രീ കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ അപലപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ തിരുവമ്പാടിയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതര്‍ രംഗത്ത്. മുസ്ലിം ലീഗ് അച്ചടക്ക നടപടി എടുത്തവര്‍ തിരുവമ്പാടിയില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചായിരുന്നു പരിപാടി. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ക്ക് രൂപം നല്‍കാനാണ് യോഗം വിളിച്ചതെന്ന് വിമത നേതാക്കള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ നിപ ജാഗ്രതയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാര്‍ഡുകളിലെയും കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്.
◾https://dailynewslive.in/ നിപ സംശയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെണ്‍കുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറല്‍ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ കോണ്‍ഫറന്‍സില്‍ വൈകിയെത്തിയതിനും യോഗത്തിനിടെ ഉറങ്ങിയതിനും സിഐമാര്‍ക്കും പൊലീസുകാരിക്കും എറണാകുളം ജില്ലാ പൊലീസ് മേധാവി പത്ത് കിലോമീറ്റര്‍ ഓടാന്‍ ശിക്ഷ വിധിച്ചതായി ആരോപണം. കഴിഞ്ഞാഴ്ച നടന്ന കോണ്‍ഫറന്‍സിനിടെയായിരുന്നു നടപടി. ശിക്ഷ സ്വീകരിച്ച് സിഐമാരിലൊരാള്‍ ഓടുകയും ചെയ്തു. എറണാകുളം റൂറല്‍ പൊലീസ് മേധാവിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കേരള പൊലീസ് ഓഫീസര്‍സ് അസോസിയേഷന്‍. എന്നാല്‍ റണ്ണിംഗ് ചലഞ്ചിന്റെ ഭാഗമായി തമാശയ്ക്ക് പറഞ്ഞതെന്നാണ് റൂറല്‍ പൊലീസിന്റെ വിശദീകരണം.
◾https://dailynewslive.in/ വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ വിതുര പോലീസ് കേസെടുത്തു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ലാല്‍ റോഷിന്‍ അടക്കം കണ്ടാലറിയാവുന്ന പത്തുപേരെയാണ് പ്രതിചേര്‍ത്തത്. ആംബുലന്‍സ് തടഞ്ഞതിനും മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞിട്ടത്. അതേസമയം, പ്രതിഷേധത്തിന് ശേഷമാണ് ബിനുവിനെ വിതുര ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.
◾https://dailynewslive.in/ മാസപ്പടി കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി, എക്‌സാലോജിക്ക് ഉള്‍പ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിര്‍ദേശിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
◾https://dailynewslive.in/ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം,
◾https://dailynewslive.in/ കേരള സര്‍വകലാശാലയിലെ തര്‍ക്കം തുടരുന്നു. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വി.സി ഡോ മോഹന്‍ കുന്നുമ്മല്‍, സസ്പെന്‍ഷന്‍ പിന്‍വലിച്ച് അനില്‍കുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓര്‍ഡര്‍ ഇറക്കിയ ജോയിന്റ് രജിസ്ടാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
◾https://dailynewslive.in/ ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ശക്തമായ മഴയില്‍ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ രാവിലെയാണ് സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
◾https://dailynewslive.in/ കാര്‍ത്തിക പള്ളിയില്‍ തകര്‍ന്നു വീണ സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അദ്ധ്യാപകന്‍ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. ഇവിടെ ക്ലാസുകള്‍ കഴിഞ്ഞ ആഴ്ച വരെ പ്രവര്‍ത്തിച്ചിരുന്നു, അപകടം നടന്നതിന് പിന്നാലെയാണ് ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്‌ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പെരുമ്പാവൂര്‍ ഒക്കല്‍ ഗവ. എല്‍പി സ്‌കൂള്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ശക്തമായ മഴയെ തുടര്‍ന്നാണ് മതില്‍ തകര്‍ന്നത്. സ്‌കൂളിന് പുറകിലുള്ള കനാല്‍ ബണ്ട് റോഡിലേക്കാണ് മതില്‍ വീണത്. ഇന്നലെ അവധി ദിവസമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
◾https://dailynewslive.in/ ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മഞ്ഞ റേഷന്‍ കാര്‍ഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും.
◾https://dailynewslive.in/ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ സി പി എം പ്രവര്‍ത്തന്‍ രംഗത്ത്. ബൈക്ക് യാത്രക്കിടെ ഒറ്റപ്പാലം – മണ്ണാര്‍ക്കാട് റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ പിലാത്തറ സ്വദേശി കബീറിനാണ് ഫേസ്ബുക്കിലൂടെ മന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്റെ കാരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് കബീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ മകള്‍ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്. മകളെ ഉപദ്രവിച്ച ശേഷം മാപ്പ് പറഞ്ഞ് വീണ്ടും കൂടെ നിര്‍ത്തും. . പലവട്ടം മകളോട് തിരിച്ചുവരാന്‍ പറഞ്ഞതാണെന്നും തുളസീഭായ് പറഞ്ഞു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. മകളുടെ ഭര്‍ത്താവ് സതീഷ് മനുഷ്യമൃഗമാണെന്നാണ് അച്ഛന്‍ രാജശേഖരന്‍ പിളള പ്രതികരിച്ചത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അച്ഛന്‍ പറഞ്ഞു.
◾https://dailynewslive.in/ കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
◾https://dailynewslive.in/ നിയമ സഭയിലിരുന്ന് റമ്മി കളിച്ച് മഹാരാഷ്ട്രയിലെ കൃഷിമന്ത്രി മണിക്റാവു കൊകാതെ. മൊബൈല്‍ ഫോണില്‍ ജംഗ്ലീ റമ്മീ കളിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഞായറാഴ്ചയാണ് പുറത്ത് വന്നത്. എന്‍സിപി (എസ്പി) വിഭാഗം നേതാവ് രോഹിത് പവാറാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കൃഷി മന്ത്രിക്ക് ജോലിയൊന്നും ഇല്ലാത്തതിനാല്‍ റമ്മി കളിച്ച് സമയം കൊല്ലുന്നുവെന്നാണ് രോഹിത് പവാര്‍ വീഡിയോ പങ്കുവച്ച് വിശദമാക്കിയത്.
◾https://dailynewslive.in/ കഴിഞ്ഞ ഏപ്രിലില്‍ ആഗ്രയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരന്റെ മൃതദേഹം രാജസ്ഥാനിലെ മണിയ ഗ്രാമത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ ആഗ്ര പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ വിജയ് നഗറിലെ ട്രാന്‍സ്പോര്‍ട്ട് സ്ഥാപന ഉടമ വിജയ് പ്രതാപിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭയ്, ഏപ്രില്‍ 30-ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതാവുകയായിരുന്നു.
◾https://dailynewslive.in/ മുംബൈ ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായ ഭാഷാ തര്‍ക്കത്തിലേക്ക് മാറി. മറാത്തി സംസാരിക്കാത്ത സ്ത്രീയെ ‘മറാത്തി അറിയില്ലെങ്കില്‍ മുംബൈയില്‍ നിന്ന് പുറത്തുപോ’ എന്ന് മറ്റൊരു സ്ത്രീ ആക്രോശിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സെന്‍ട്രല്‍ ലൈനിലെ തിരക്കേറിയ ലേഡീസ് കോച്ചിലാണ് സംഭവം.
◾https://dailynewslive.in/ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ ഞങ്ങള്‍ വിഡ്ഢികളല്ലെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി. 2026ല്‍ എഐഎഡിഎംകെ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്നും ഇപിഎസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ചോദിച്ച സിആര്‍പിഎഫ് ജവാന് കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ഏഴു തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തു. തീര്‍ഥാടകര്‍ ജവാനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. ഐജി എം എന്‍ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
◾https://dailynewslive.in/ തമിഴ്നാട് കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവില്‍ പോയെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ മിഷന്‍ അസ്മിത’ എന്ന പേരില്‍ പൊലീസ് നടത്തിയ നടപടിയില്‍ ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആറ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി 10 പേരെ ഉത്തര്‍പ്രദേശ് അറസ്റ്റ് ചെയ്തു. ഗോവ, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ദില്ലി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഒരേസമയം 11 റെയ്ഡുകള്‍ നടത്തിയതിനു ശേഷമാണ് അറസ്റ്റ്.
◾https://dailynewslive.in/ കാനഡയിലുള്ള യുവതിയുമായി വിവാഹം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ച വന്‍ തട്ടിപ്പ് സംഘത്തെ പഞ്ചാബിലെ ഖന്ന പൊലീസ് പിടികൂടി. അമ്മയും മകളും ചേര്‍ന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഖ്ദര്‍ശന്‍ കൗര്‍, മകള്‍ ഹര്‍പ്രീത് കൗര്‍ എന്ന ഹാരി എന്നിവരാണ് പ്രതികള്‍. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കാം എന്ന വാഗ്ദാനം നല്‍കി പഞ്ചാബിലെ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഇവര്‍ ലക്ഷ്യം വയ്ക്കുകയായിരുന്നു.
◾https://dailynewslive.in/ ഹരിയാനയിലെ സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലികളില്‍ ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോര്‍ഡ് എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും കത്തയച്ചു. വിദ്യാര്‍ത്ഥികളുടെ ധാര്‍മികവും മാനസികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത്.
◾https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിന്‍ഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു.
◾https://dailynewslive.in/ ഇന്ത്യയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കുകിഴക്കന്‍ ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ ചൈനയുടെ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറിലാണ് ചൈനീസ് ഭരണകൂടം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.
◾https://dailynewslive.in/ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാരക്കരാറുകളെ കുറിച്ചുള്ള ചര്‍ച്ച നാല് ദിവസം നീണ്ടുനിന്നു. വാഷിംഗ്ടണില്‍ ആണ് ഇന്ത്യ, അമേരിക്ക പ്രതിനിധികള്‍ യോഗം ചേര്‍ന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളാണ് ചര്‍ച്ചകള്‍ക്കുള്ള ടീമിനെ നയിക്കുന്നത്.
◾https://dailynewslive.in/ തന്ത്രപ്രധാനമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ വിദേശ ചാര ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന ആരോപണവുമായി ചൈനയുടെ സുരക്ഷാ മന്ത്രാലയം. അമേരിക്കയുമായി അടുത്തിടെ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നിര്‍ണായക വ്യവസായ വിഭവങ്ങളുടെ കയറ്റുമതി അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ചൈന സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
◾https://dailynewslive.in/ ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ 120 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദക്ഷിണ കൊറിയയില്‍ കൊല്ലപ്പെട്ടത് 14 പേര്‍. മഴക്കെടുതിയിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ദുരന്ത നിവാരണ മാനേജ്മെന്റിനെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. 12ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇനിയും അവസാനിച്ചിട്ടില്ല.
◾https://dailynewslive.in/ റഷ്യയെ നടുക്കി ഒറ്റ മണിക്കൂറില്‍ അഞ്ച് ഭൂചലനങ്ങള്‍. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നതായി മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ ആഫ്രിക്കന്‍ രാജ്യമായ നൈജിറിലെ ഡോസോ മേഖലയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
◾https://dailynewslive.in/ വിഫ ചുഴലിക്കാറ്റിന്റെ ആഘാതത്തെ നേരിടാന്‍ തയാഖായി ഹോങ്കോങ്. കൊടുങ്കാറ്റ് വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. കനത്ത വെള്ളപ്പൊക്കത്തിനും ശക്തമായ മഴക്കും കാരണമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച 270 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു .
◾https://dailynewslive.in/ കോള്‍ഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ സഹപ്രവര്‍ത്തകയെ ആലിംഗനം ചെയ്ത വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ ‘കിസ് കാം’ വിവാദങ്ങള്‍ക്ക് പിന്നാലെ പ്രമുഖ ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. നേരത്തെ കമ്പനി അദ്ദേഹത്തിന് നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. ബൈറണിന്റെ രാജി സ്ഥിരീകരിച്ച് കമ്പനി പ്രസ്താവനയിറക്കി. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡിജോയ് ഇടക്കാല സി.ഇ.ഒ. ആയി നിയമിച്ചെന്നും കമ്പനി അറിയിച്ചു.
◾https://dailynewslive.in/ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഭ്രാന്തനെപ്പോലെയാണ് നെതന്യാഹു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തുറന്നടിച്ചതോടെയാണ് ട്രംപ് – നെതന്യാഹു ബന്ധത്തില്‍ വിള്ളല്‍ വീഴുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
◾https://dailynewslive.in/ രാജ്യത്തെ റീഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇതിനായി ജര്‍മനിയിലെ അലയന്‍ ഗ്രൂപ്പുമായി 50:50 സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ജര്‍മന്‍ കമ്പനിയുടെ പൂര്‍ണ ഉപ കമ്പനിയായ അലയന്‍സ് യൂറോപ്പുമായാണ് കരാര്‍. നിയമപരമായ അനുമതികള്‍ കിട്ടിയാലുടന്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കും. ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിലും തുല്യ പങ്കാളിത്തത്തോടെ ബിസിനസ് ആരംഭിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. ബജാജുമായുള്ള സംയുക്ത സംരംഭങ്ങളായ ബജാജ് അലയന്‍സ് ലൈഫ്, ബജാജ് അലയന്‍സ് ജനറല്‍ എന്നിവയിലെ 26% ഓഹരികള്‍ വില്‍ക്കാന്‍ അലയന്‍സ് തീരുമാനിച്ചതിന് ശേഷമാണ് ജിയോയുമായി കൈകോര്‍ക്കുന്നത്. നിലവില്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും നോണ്‍-ലൈഫ്, ടേം ലൈഫ് പോളിസികളില്‍ നിന്നുള്ള പ്രീമിയത്തിന്റെ 5% വിഹിതം ജിഐസി റീക്ക് നല്‍കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 1,500 കോടി രൂപ വരെയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. ജിയോ-അലിയന്‍സ് സംയുക്ത സംരംഭം വരുന്നതോടെ ഈ തുക അവരുമായി കൂടി പങ്കുവയ്ക്കപ്പെടും.
◾https://dailynewslive.in/ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയിലും തിളങ്ങിയ താരമാണ് ജാന്‍വി കപൂര്‍. ദേവരയ്ക്ക് ശേഷം രാംചരണ്‍ നായകനായ ‘പെദ്ധി’ എന്ന ചിത്രത്തിലാണ് ജാന്‍വി അഭിനയിക്കുന്നത്. സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് നടി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാം ചരണിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരു പക്കാ റോ ആക്ഷന്‍ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. പെദ്ധിക്കായി ആറ് കോടിയാണ് ജാന്‍വി കപൂര്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. നടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഇത്. ദേവരയ്ക്ക് അഞ്ച് കോടി രൂപയായിരുന്നു ജാന്‍വിക്ക് ലഭിച്ചത്. രാംചരണ്‍ ചിത്രം 2026 മാര്‍ച്ച് 27 നാണ് റിലീസ് ചെയ്യുക. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം.
◾https://dailynewslive.in/ മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച സംശയം എന്ന ചിത്രമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. രണ്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ട്രീമിംഗ് എന്ന് എന്ന കാര്യം അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് പ്ലാറ്റ്ഫോം. ഈ മാസം 24 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. 895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി എസ്, ഡിക്സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾https://dailynewslive.in/ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിന് എപ്പോഴും വലിയ ഡിമാന്‍ഡുണ്ട്. കഴിഞ്ഞ മാസം 2025 ജൂണില്‍ ഈ സെഗ്മെന്റിന്റെ വില്‍പ്പനയില്‍, ഹ്യുണ്ടായി ക്രെറ്റ വീണ്ടും ഒന്നാം സ്ഥാനം നേടി. വില്‍പ്പനയില്‍ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റ ആകെ 15,786 യൂണിറ്റ് എസ്യുവികള്‍ വിറ്റു. എങ്കിലും, ഈ കാലയളവില്‍, ക്രെറ്റ വില്‍പ്പന 3.11 ശതമാനം കുറഞ്ഞു. ഇതൊക്കെയാണെങ്കിലും, ഹ്യുണ്ടായി ക്രെറ്റ മാത്രം ഈ സെഗ്മെന്റില്‍ വിപണിയുടെ 37.55 ശതമാനം പിടിച്ചെടുത്തു. പട്ടികയില്‍ ടൊയോട്ട ഹൈറൈഡര്‍ രണ്ടാം സ്ഥാനത്താണ്. ഗ്രാന്‍ഡ് വിറ്റാര മൂന്നാം സ്ഥാനത്താണ്. കിയ സെല്‍റ്റോസ് നാലാമതും ടാറ്റ കര്‍വ് അഞ്ചാമതും ഹോണ്ട എലിവേറ്റ് ആറാമതുമാണ്. മഹീന്ദ്ര ബിഇ6 ഏഴാം സ്ഥാനത്തായിരുന്നു. ഫോക്‌സ്വാഗണ്‍ ടൈഗണ്‍ എട്ടാം സ്ഥാനത്താണ്. സ്‌കോഡ കുഷാക്ക് ഒമ്പതാം സ്ഥാനത്തും എംജി ഇസഡ്എസ് ഇവി പത്താം സ്ഥാനത്തുമാണ്.
◾https://dailynewslive.in/ മേഘമലയുടെ പശ്ചാത്തലത്തില്‍ പി.കെ.സുധീര്‍ രചിച്ച ആക്ഷന്‍ ത്രില്ലര്‍. വിനോദ യാത്രയ്ക്കായി മേഘമലയില്‍ എത്തിയ കുടുംബത്തിനു നേരിടേണ്ടി വന്ന ദുരന്തം. ആ ദുരന്തരംഗം ചിത്രീകരിച്ചത് വഴി പോലീസിന് ലഭിച്ചത് വര്‍ഷങ്ങളായി അന്വേഷണം പരാജയപ്പെട്ട ഒരു കേസിന്റെ തുമ്പായിരുന്നു. ആദ്യാവസാനം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാവുന്ന നോവല്‍. ‘മേഘമല’. പി.കെ.സുധീര്‍. സൈന്ധവ ബുക്സ്. വില 380 രൂപ.
◾https://dailynewslive.in/ മെച്ചപ്പെട്ട ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കമിളയ്ക്കുന്നതും ശരീരത്തില്‍ വീക്കം ഉണ്ടാക്കാനും ഇത് വിട്ടുമാറാത്ത നിരവധി രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യാമെന്ന് സമീപകാലത്ത് ദാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തില്‍ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇതാണ് ശരീരവീക്കത്തിന് കാരണമാകുന്നത്. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളില്‍ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ പ്രോ ഇന്‍ഫ്ലമേറ്ററി-ആന്റി ഇന്‍ഫ്ലമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള ബാലന്‍സിനെ തടസപ്പെടുത്തുന്നു. കാലക്രമേണ ഇത് പ്രോ ഇന്‍ഫ്ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാവുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.
*ശുഭദിനം*
*കവിത കണ്ണന്‍*
മുല്ലാ നാസറുദ്ദീന്‍ കടലിലൂടെ ഒരു ബോട്ട് സവാരി നടത്തുകയായിരുന്നു. അടുത്ത് തന്നെ തന്റെ പാണ്ഡിത്യത്തില്‍ അഹങ്കരിച്ചിരുന്ന ഒരു പണ്ഡിതനും ഇരിപ്പുണ്ട്. യാത്ര കുറേ ചെന്നപ്പോള്‍ ഈ പണ്ഡിതന്‍ മുല്ലയോട് ചോദിച്ചു: ‘നിങ്ങള്‍ ജ്യോതി ശാസ്ത്രം പഠിച്ചിട്ടുണ്ടോ?’ നാസറുദ്ദീന്‍ ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. പണ്ഡിതന്‍ വീണ്ടും ചോദിച്ചു: ‘നിങ്ങള്‍ക്ക് അന്തരീക്ഷ വിജ്ഞാനത്തേക്കുറിച്ച് എന്തെങ്കിലും അറിയാമോ?’ അപ്പോഴും നാസറുദ്ദീന്‍ വിനയത്തോടുകൂടി പറഞ്ഞു: ‘എനിക്ക് അതിനെക്കുറിച്ചൊന്നും യാതൊരു പിടിയുമില്ല’അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ കുറേ ഭാഗം പാഴാക്കിക്കളഞ്ഞല്ലോ’ പിന്നെയും കുറേ കഴിഞ്ഞപ്പോള്‍ പണ്ഡിതന്‍ വീണ്ടും ചോദിച്ചു: ‘നമ്മള്‍ സമുദ്രത്തില്‍ കൂടിയാണല്ലോ പോകുന്നത്. സമുദ്ര വിജ്ഞാനീയത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമോ?’ നാസറുദ്ദീന്‍ വിനയത്തോടെ മറുപടി പറഞ്ഞു: ‘ഞാനിതൊന്നും പഠിച്ചിട്ടില്ല. എനിക്കതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല കഴിവും ഉണ്ടെന്ന് തോന്നുന്നില്ല’ അപ്പോള്‍ പണ്ഡിതന്‍ ഗര്‍വോടെ പറഞ്ഞു: ‘നിങ്ങള്‍ ജീവിതത്തിന്റെ സിംഹഭാഗവും പാഴാക്കികളഞ്ഞ ഒരു മനുഷ്യനാണല്ലോ’ നാസറുദ്ദീന്‍ ഒന്നും മിണ്ടിയില്ല. അവിടെ നിന്നും എഴുന്നേറ്റ് ബോട്ടില്‍ ഒന്ന് ചുറ്റിക്കറങ്ങി തിരിച്ച് പണ്ഡിതന്റെ അടുത്തെത്തി ചോദിച്ചു: ‘താങ്കള്‍ക്ക് നീന്തലറിയാമോ?’ പണ്ഡിതന്‍ തെല്ലൊരു പുച്ഛത്തോടെ മറുപടി പറഞ്ഞു: ‘നീന്തലോ? ഈ വക ചെറിയ കാര്യങ്ങള്‍ക്കൊന്നും ഞാന്‍ എന്റെ സമയം പാഴാക്കാറില്ല’ അപ്പോള്‍ നാസറുദ്ദീന്‍ പറഞ്ഞു: എങ്കില്‍ താങ്കളുടെ ജീവിതം ഇപ്പോള്‍ത്തന്നെ പാഴാവാന്‍ പോകുകയാണ്. കാരണം ഈ ബോട്ടിന്റെ അടിവശത്ത് ഒരു ദ്വാരം വീണിരിക്കുകയാണ്. താമസിയാതെ ബോട്ടില്‍ വെള്ളം കയറി അത് കടലില്‍ മുങ്ങും. നീന്തലറിയാത്തവര്‍ കടലില്‍ മുങ്ങി ചാവുകയേ ഉള്ളൂ’ പലര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല ലഭിക്കുന്നത്. ജീവ സന്ധാരണത്തിനായി എന്തെങ്കിലും ഒരു വിഷയം പഠിച്ച് ഒരു ജോലി സമ്പാദിക്കുന്നവരാണ് നമ്മില്‍ പലരും. ഏതെങ്കിലും ഒരു തൊഴില്‍ ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ പഠിച്ച വിഷയങ്ങളൊക്കെ അപ്രസക്തമാകുന്നതാണ് കാണാറുള്ളത്. നമ്മളെല്ലാവരും ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തിച്ചേരും. ഏതിനാണ് ജീവിതത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് തീരുമാനിച്ച് അതനുസരിച്ച് ജീവിക്കേണ്ട സമയമാണിത്. മനസ്സിന് തൃപ്തി നല്‍കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം. ഏറെ അര്‍ത്ഥപൂര്‍ണമായി കണക്കാക്കുന്നതും മൂല്യവത്തായതുമായ കാര്യങ്ങള്‍ നാം ജീവിതത്തില്‍ സംതൃപ്തിയോടെ ചെയ്യുമ്പോള്‍ മറ്റെല്ലാം നമ്മുടെ ജീവിതത്തിലേക്ക് താനേ ഒഴുകി വന്നുകൊള്ളും. – ശുഭദിനം.