eldose 1

വഞ്ചിയൂർ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് എം എൽ എ വീണ്ടും മുൻ‌കൂർ ജാമ്യത്തിനപേക്ഷിച്ചു.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പുതിയ കേസിൽ എൽദോസിനെ മാത്രമാണ്  പ്രതിയാക്കിയിട്ടുള്ളതെങ്കിലും ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.ആരിഫ് മുഹമ്മദ്  ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്. കേരളത്തിൻ്റെ പ്രതിഷേധം വരും ദിവസങ്ങളിൽ ബോധ്യമാകുമെന്നും സ്വരാജ് പറഞ്ഞു.

ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല ,മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.   ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്കും ബാധകം എന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ. ഇതിനകം എൻ ഐ എ സംഘം കോയമ്പത്തൂരിൽ വന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. അഞ്ച് പ്രതികളെയും എൻ ഐ എ സംഘം ചോദ്യം ചെയ്തു.

.പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ ഉടൻ അടച്ചു പൂട്ടാൻ ഹൈകോടതി ഉത്തരവ് .പാസ്റ്റർ ബിനു വാഴമുട്ടത്തിന്റേതാണ് ഈ സ്ഥാപനം. ഇവിടെ വെള്ളി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പ്രാർത്ഥന നാട്ടുകാർക്ക് ശല്യം ആയതിനെ തുടർന്ന്  സമീപ വാസികൾ കോടതിയെ സമീപതിക്കുകയായിരുന്നു.

കുസാറ്റിൽ എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഘർഷത്തിനിടയിൽ ഹോസ്റ്റൽ മുറിയ്ക്ക് തീയിട്ടു. തീവച്ചതിൻ്റെ ഉത്തരവാദികളെന്നു പറഞ്ഞു ഇരു വിഭാഗവും പരസ്പരം പഴി ചാരുകയാണ് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *