സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ഈ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. പാർട്ടിയുമായ ചർച്ച ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരും സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരെന്ന് പോലീസ് . ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങി. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിർദ്ദേശിച്ചത് . അറസ്റ്റ് ചെയ്താലുടൻ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. മധുസൂദന മിസ്ത്രി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് നൽകും. ഭാരത് ജോഡോ യാത്രക്ക് അവധി നല്കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
കൊച്ചി ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. എന്നാൽ വാടകവീട്ടിൽ കൊടുത്ത വിലാസം വ്യാജമായതിനാൽ ദമ്പതികളെ കണ്ടെത്തുക ശ്രമകരമാണ്. കൊല്ലപ്പെട്ട യുവതിയുടെ ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് രാം ബഹദൂർ കേരളം വിട്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നു.ലോകത്തിലെ ഏറ്റവും കരുത്തുള്ള രാജ്യമായ ബ്രിട്ടന്റെ ഭരണം ഇനി ഈ ഇന്ത്യൻ വംശജനിൽ. ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവികരുടെ പാതയിൽ ഋഷിയും ബ്രിട്ടനിൽ തുടർന്നു എങ്കിലും ഇന്ത്യൻ വേരുകൾ അറ്റു പോകാതെയും പേരിലും പെരുമാറ്റത്തിലും ഇന്ത്യൻ തനിമ കാത്തു സൂക്ഷിച്ചും ജീവിച്ചു. ഉഷയുടേയും യശ് വീർ സുനകിന്റെയും മൂത്ത മകനായി 1980 ൽ ജനനം. ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛൻ.