ഇറാനില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ച് യുഎഇ. ഇറാന് അധികൃതരുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും ഇറാനില്‍ നിന്ന് തിരികെ യുഎഇയിലെത്തിച്ചത്.തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. ഇസ്രയേല്‍ ആക്രമണത്തിന്ററെ പശ്ചാത്തലത്തില്‍ ഇറാനും ഇറാനിലെ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
ഇറാനില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ച് യുഎഇ
