4 30

ഫ്രീഡം 125 മോട്ടോര്‍സൈക്കിളിന് ബജാജ് ഓട്ടോ 5,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ എന്‍ജി 04 ഡ്രം വേരിയന്റിന് മാത്രമേ കിഴിവ് ഓഫര്‍ സാധുതയുള്ളൂ. കിഴിവിന് ശേഷം, ബജാജ് ഫ്രീഡം ഡ്രം വേരിയന്റിന് 85,976 രൂപ എക്‌സ്-ഷോറൂം വിലയുണ്ട്. എന്‍ജി 04 ഡ്രം എല്‍ഇഡി, ഡിസ്‌ക് എല്‍ഇഡി വേരിയന്റുകള്‍ യഥാക്രമം 95,981 രൂപ എക്‌സ്-ഷോറൂം വിലയിലും 1,10,976 രൂപ എക്‌സ്-ഷോറൂം വിലയിലും ലഭ്യമാണ്. ബൈക്കില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബജാജ് ഫ്രീഡം 125 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനുമായി വരുന്നു. ഈ എഞ്ചിന്‍ പരമാവധി 9.7 എന്‍എം പവറും 9.5 ബിഎച്പി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെട്രോളില്‍ 67 കിമി ഇന്ധനക്ഷമതയും സിഎന്‍ജിയില്‍ 102കിമീ/കെജി ഇന്ധനക്ഷമതയും ബൈക്ക് നല്‍കുന്നുവെന്ന് ബജാജ് അവകാശപ്പെടുന്നു. 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും 2 കിലോഗ്രാം സിഎന്‍ജി ടാങ്കും ഉള്ള ഈ ബൈക്ക് 330 കിലോമീറ്റര്‍ സംയോജിത റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *