സെൻസസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക ആദ്യ ഘട്ടത്തിൽ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ സെൻസസ് അടുത്തവർഷം ഒക്ടോബർ 1 മുതൽ ആരംഭിക്കും. സെൻസസ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ 16-ാമത്തെയും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്.
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
