നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനില്‍പ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തില്‍നിന്ന് ഒരു രാവില്‍ പകച്ചുണര്‍ന്ന യോങ്‌ഹൈ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്‌കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാന്‍ നിശ്ചയിച്ചപ്പോളുളവായ സംഘര്‍ഷമാണ് പ്രധാന ഇതിവൃത്തം. ‘വെജിറ്റേറിയന്‍’. ഹാന്‍കാങ്. വിവര്‍ത്തനം – സി.വി ബാലകൃഷ്ണന്‍. ഡിസി ബുക്‌സ്. വില 288 രൂപ.