മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാ ലക്ഷ്മി നായികയാകുന്ന ആദ്യ സിനിമയ്ക്കു തുടക്കം. വാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. ഇക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മിക്കുന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ കുഞ്ഞാറ്റ എത്തുന്നു. നായക സ്ഥാനത്ത് സര്‍ജാനോ ഖാലിദ്. മലയാളത്തിന്റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.